Updated on: 1 September, 2022 8:45 AM IST
SBI Recruitment 2022: Apply for 665 Specialist Cadre Officer Vacancies

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (SBI) വെൽത്ത് മാനേജ്മെൻറ് ബിസിനസിന് കീഴിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ ഒഴിവുകളിലെ നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു.  ആകെ 665 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. യോഗ്യതയും  താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ബാങ്കിൻെറ ഔദ്യോഗിക പോർട്ടലായ bank.sbi/careers or sbi.co.in/careers എന്നിവയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/08/2022)

അവസാന തിയതി

2022 സെപ്തംബർ 20ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.

ഒഴിവുകളുടെ വിശദാംശങ്ങൾ

കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യുട്ടീവ്  -  75 ഒഴിവ്

റീജിയണൽ ഹെഡ് പോസ്റ്റിൽ 12 ഒഴിവ്

റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ) വിഭാഗത്തിൽ 37 ഒഴിവ്

സീനിയർ റിലേഷൻഷിപ്പ് മാനേജർ (147),

ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ (52),

പ്രോജക്ട് ഡെവലപ്‌മെന്റ് മാനേജർ (ബിസിനസ്) (2),

റിലേഷൻഷിപ്പ് മാനേജർ (335)

ആകെ ഒഴിവുകൾ 665

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/08/2022)

മാനേജർ (ബിസിനസ് ഡെവലപ്മെൻറ്) വിഭാഗത്തിൽ 2 ഒഴിവുകളും മാനേജർ (ബിസിനസ് പ്രോസസ്) വിഭാഗത്തിലായി ഒരൊഴിവും സെൻട്രൽ ഓപ്പറേഷൻസ് ടീം - സപ്പോർട്ട് വിഭാഗത്തിൽ 2 ഒഴിവുകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്.

അപേക്ഷകൾ അയക്കേണ്ട വിധം

-  അപേക്ഷിക്കാൻ താൽപര്യമുള്ളവർ ആദ്യം തന്നെ sbi.co.in എന്ന എസ്ബിഐയുടെ ഔദ്യോഗിക വെബ് പോർട്ടൽ സന്ദ‍ർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെയെന്ന് നോക്കാം

- എസ്ബിഐ ഹോം പേജിലെ കരിയർ വിഭാഗം സന്ദർശിക്കുക.

- ആദ്യം ജോയിൻ എസ്ബിഐയിൽ ക്ലിക്ക് ചെയ്യുക. പിന്നീട് നിലവിലെ ഓപ്പണിംഗുകളിൽ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്.

-  ഇനി നിങ്ങൾക്ക് "എസ്ബിഐയിലെ വെൽത്ത് മാനേജ്മെന്റ് ബിസിനസ്സിൽ കരാർ അടിസ്ഥാനത്തിലുള്ള സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ റിക്രൂട്ട്മെന്റ്" എന്ന് വ്യക്തമാക്കിയിട്ടുള്ള ലിങ്ക് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.

- ഓൺലൈനായി അപേക്ഷിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.

- ഫോം പൂരിപ്പിച്ചതിന് ശേഷം നിങ്ങളുടെ ഡോക്യുമെൻറുകൾ അപ്‌ലോഡ് ചെയ്യുക.

- എസ്ബിഐ അപേക്ഷാ ഫീസ് അടയ്ക്കുക.

- ഭാവിയിലെ ഉപയോഗത്തിന് വേണ്ടി എസ്ബിഐ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് 

ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗക്കാർ അപേക്ഷാ ഫീസും ഇൻറ്റിമേഷൻ ചാർജുകളും അടക്കം 750 രൂപയാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. ഈ തുക പിന്നീട് തിരികെ ലഭിക്കില്ല. എസ്‌സി/എസ്ടി, പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാൻ ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല. 

English Summary: SBI Recruitment 2022: Apply for 665 Specialist Cadre Officer Vacancies
Published on: 01 September 2022, 07:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now