സേവിങ്സ് അക്കൗണ്ടിന് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്ത് എസ്ബിഐ ബാങ്ക് അക്കൗണ്ടിൽ ഉയർന്ന തുക നിലനിർത്തുന്നവർക്ക് സാധാരണ സേവിങ്സ് അക്കൗണ്ടിന് ലഭിക്കുന്നതിനേക്കാൾ ഉയർന്ന പലിശയാണ് എസ്‌ബിഐയുടെ സേവിങ്സ് പ്ലസ് അക്കൗണ്ട് നൽകുന്നത്. നിലവിൽ 2.70 ശതമാനം പലിശയാണ് എസ്ബിഐയുടെ സാധാരണ സേവിങ്സ് അക്കൗണ്ടിന് ലഭിക്കുന്നത്.
മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീമുമായി (എംഒഡിഎസ്) എസ്‌ബിഐ സേവിങ്സ് പ്ലസ് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. സേവിങ്സ് അക്കൗണ്ടിൽ മിച്ചമുള്ള തുക ഓട്ടോമാറ്റിക്കായി ടേം ഡെപ്പോസിറ്റിലേക്ക് മാറ്റുന്നതാണ് എംഒഡിഎസ്. 1000 ത്തിന്റെ ഗുണിതങ്ങളായാണ് ഈ തുക മാറ്റുക. ഒന്ന് മുതൽ 5 വർഷം വരെയാണ് എസ്‌ബിഐ സേവിങ്സ് പ്ലസ് അക്കൗണ്ടിന്റെ കാലാവധി.
എംഒഡി സ്ഥിര നിക്ഷേപത്തിനെതിരായി ഉപഭോക്താക്കൾക്ക് വായ്പ നേടാനും കഴിയും. എസ്‌ബിഐ സേവിങ്സ് പ്ലസ് അക്കൗണ്ട് ഒരു ഫ്ലെക്സി ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് പോലെയാണ് പ്രവർത്തിക്കുന്നത്. അതിൽ ഒരു പരിധിക്ക് മുകളിലുള്ള സേവിങ്സ് അക്കൗണ്ടിലെ ബാലൻസ് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റും. ഇതുവഴി സാധാരണ സേവിങ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന പലിശ നേടാനാകും.
സേവിങ്സ് അക്കൗണ്ടിലെ ബാലൻസ് നിശ്ചിത പരിധിക്ക് താഴെയാണെങ്കിൽ, ഇതിലെ കുറഞ്ഞ തുക നിശ്ചിത നിക്ഷേപത്തിൽ നിന്ന് കൈമാറ്റം ചെയ്യപ്പെടും. മൊബൈൽ/ ഇന്റർനെറ്റ് ബാങ്കിങ്, എടിഎം കാർഡ്, എസ്എംഎസ് അലേർട്ട്, പ്രതിവർഷം 25 സൗജന്യ ചെക്ക് ലീഫുകൾ, പാസ് ബുക്ക് എന്നീ സേവനങ്ങൾ ഈ അക്കൗണ്ടിന് കീഴിൽ ലഭിക്കും.
സേവനങ്ങൾ ഈ അക്കൗണ്ടിന് കീഴിൽ ലഭിക്കും.