എസ്.ബി.ഐ., മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി ഒരുക്കിയ ഒരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് SBI WeCare. ഇതിൽ അക്കൗണ്ട് തുറക്കുന്നതിനുള്ള അവസാന തീയതി എസ്ബിഐ (SBI) 2022 സെപ്റ്റംബര്‍ 30 (september 30) വരെ നീട്ടി. വീകെയര്‍ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ (sbi) ആകര്‍ഷകമായ പലിശ നിരക്ക് (interest rate) ആണ് വാഗ്ദാനം ചെയ്യുന്നത്. റീട്ടെയിൽ ടിഡി വിഭാഗത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി എസ്ബിഐ വീകെയര്‍ നിക്ഷേപം നീട്ടിയതായി ബാങ്ക് അറിയിച്ചു.
നിലവിലെ കോവിഡ് മഹാമാരി കാരണം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. വീകെയര്‍ പദ്ധതിയിലൂടെ, 60 വയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ക്കുള്ള 5 വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 80 ബേസിസ് പോയിന്റ് (1 ശതമാനം =100 ബേസിസ് പോയിന്റ്) അധിക പലിശ നിരക്ക് ലഭിക്കും.
എസ്.ബി.ഐ., റിക്കറിങ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള 'വീകെയര്‍' ഓള്‍ഡ് സിറ്റിസണ്‍സ് സ്‌കീം പലിശ നിരക്കുകള്‍ (ഫെബ്രുവരി 15, 2022 മുതല്‍ പ്രാബല്യത്തില്‍)
7 ദിവസം മുതല്‍ 45 ദിവസം വരെ: 3.40% പലിശ
46 ദിവസം മുതല്‍ 179 ദിവസം വരെ: 4.40% പലിശ
180 ദിവസം മുതല്‍ 210 ദിവസം വരെ: 4.90% പലിശ
211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ: 4.90% പലിശ
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ: 5.60% പലിശ
2 വര്‍ഷം 3 വര്‍ഷം വരെ: 5.70% പലിശ
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ: 5.95% പലിശ
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ: 6.30% പലിശ
ഈ പദ്ധതിയിൽ നിക്ഷേപം നടത്തുന്നതിനുള്ള യോഗ്യത
60 വയസ്സിനും അതിന് മുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമേ ഈ സ്‌കീമില്‍ നിക്ഷേപിക്കാന്‍ കഴിയൂ. ഈ സ്‌കീം ഒരു ആഭ്യന്തര ടേം ഡെപ്പോസിറ്റാണ്, അതിനാല്‍ എന്‍ആര്‍ഐ ആയിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അര്‍ഹതയില്ല. കോവിഡ് 19നെ തുടര്‍ന്ന്, മുതിര്‍ന്ന പൗരന്മാര്‍ക്കായി നിരവധി ബാങ്കുകള്‍ പ്രത്യേക എഫ്ഡി സ്‌കീമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഇവർക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്കായി ഐസിഐസിഐ ബാങ്കിന്റെ പ്രത്യേക പദ്ധതി
2022 മാര്‍ച്ച് 31 വരെ മുതിര്‍ന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ഇയേഴ്‌സ് സ്‌പെഷ്യല്‍ എഫ്ഡി നീട്ടിയ ഐസിഐസിഐ ബാങ്ക്, നിലവിലുള്ള പലിശ നിരക്കുകളേക്കാള്‍ 80 ബേസിസ് പോിന്റുകള്‍ കൂടുതലാണ് ഈ നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് 6.30 ശതമാനം വരെ പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പ്രത്യേക എഫ്ഡി
എച്ച്ഡിഎഫ്‌സി ഓള്‍ഡര്‍ സിറ്റിസസണ്‍ കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക എഫ്ഡി സ്‌കീമാണ്. ഈ നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 75 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്ക് ബാങ്ക് നല്‍കുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡിക്ക് കീഴില്‍ മുതിര്‍ന്ന പൗരന്മാര്‍ നടത്തുന്ന സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.25 ശതമാനമാണ്.