Updated on: 14 July, 2021 7:14 PM IST
SBI's Doorstep Banking; Services and their Charges

ലോക്കഡോൺ സമയത്ത് നമ്മൾ ജോലിയും പഠനവുമെല്ലാം വീടുകളിലിരുന്നാണ് നടത്തുന്നത്. അതിനൊപ്പം മിക്ക അവശ്യ സേവനങ്ങളും ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ട് വീടുകളില്‍ എത്തിച്ചു നല്‍കുന്ന സംവിധാനങ്ങളും ഇന്ന് സജീവമാണ്. ഈ സാഹചര്യത്തില്‍ ചില ബാങ്കുകളും തങ്ങളുടെ ഉപയോക്താക്കള്‍ക്കായിഡോർ സ്റ്റെപ് (വാതില്‍പ്പടി) ബാങ്കിംഗ് സേവനം വാദ്ഗാനം ചെയ്യുന്നുണ്ട്.

എന്താണ് എസ്ബിഐയുടെ വാതില്‍പ്പടി ബാങ്കിംഗ്?

അത്യാവശ്യമുള്ള പ്രധാനപ്പെട്ട ബാങ്കിടപാടുകള്‍ ഈ സേവനം വഴി പൂര്‍ത്തിയാക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)യും ഉപയോക്താക്കള്‍ക്കായി വാതില്‍പ്പടി ബാങ്കിംഗ് സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. പിക്ക് അപ്പ് സേവനങ്ങള്‍, ഡെലിവറി സേവനങ്ങള്‍, മറ്റ് സേവനങ്ങള്‍ എന്നിങ്ങനെ മൂന്ന് തരത്തിലായാണ് എസ്ബിഐ ബാങ്കിന്റെ വാതില്‍പ്പടി ബാങ്കിംഗ് സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.

ലഭിക്കുന്ന സേവനങ്ങള്‍ 

ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, പുതിയ ചെക്ക് ബുക്ക് റിക്വസിഷന്‍ സ്ലിപ്പുകള്‍, ഐടി ചലാന്‍ തുടങ്ങിയവയാണ് പിക്ക് അപ്പ് സേവനങ്ങളില്‍ ഉള്‍പ്പെടുന്നത്. ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ടേം ഡെപ്പോസിറ്റ് റിസീപ്റ്റുകള്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ടിഡിഎസ്, ഫോറം 16 സര്‍ട്ടിഫിക്കറ്റ്, ഗിഫ്റ്റ് കാര്‍ഡ് എന്നിവയാണ് ഡെലിവറി സേവനങ്ങളില്‍ ഉള്‍പ്പെടുന്നത്. പണം പിന്‍വലിക്കലുകള്‍. പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്കുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് മറ്റുള്ള സേവനങ്ങള്‍.

വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിന് ഈടാക്കുന്ന ചാര്‍ജ്

നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ശാഖയില്‍ തന്നെ വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാം. സാമ്പത്തികേതര ഇടപാടുകള്‍ക്കായി വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിന് ഈടാക്കുന്ന ചാര്‍ജ് 60 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ്. സാമ്പത്തിക ഇടപാടുകളാണെങ്കില്‍ 100 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഈടാക്കുക.ഒരു ദിവസം നടത്താവുന്ന പണ നിക്ഷേപത്തിന്റെയും പണം പിന്‍വലിക്കലുകളുടെയും പരിധി 20,000 രൂപയാണ്. ചെക്ക് ഉപയോഗിച്ചോ പാസ്ബുക്കിനൊപ്പം വിത്‌ഡ്രോവല്‍ ഫോറം പൂരിപ്പിച്ചു നല്‍കിയോ മാത്രമേ പണം പിന്‍വലിക്കുവാന്‍ സാധിക്കുകയുള്ളൂ.

ആര്‍ക്കൊക്കെ ഗുണഭോക്താക്കളാകാം?

വാതില്‍പ്പടി സേവനത്തിന്റെ ഗുണഭോക്താവ് ആകണമെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് KYC പൂര്‍ത്തീകരിച്ചിട്ടുള്ള ഉപയോക്താവായിരിക്കണം. ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. 70 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിതിയുള്ള അക്കൗണ്ട് ഉടമകള്‍ക്കും, പെന്‍ഷന്‍ വാങ്ങിക്കുന്ന അവശരായ വ്യക്തികള്‍ക്കും SBI വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിന്റെ ഗുണഭോക്താക്കളാകാം.

വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിനായി അപ്ലിക്കേഷനില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം? ആന്‍ഡ്രോയിഡില്‍ പ്ലേ സ്റ്റോറില്‍ നിന്നും ഐഒഎസില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡോര്‍ സ്‌റ്റെപ്പ് ബാങ്കിംഗ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്യുന്നതിനായി മൊബൈല്‍ നമ്പര്‍ നല്‍കുക. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി നമ്പര്‍ ലഭിക്കും. ഡിഎസ്ബി അപ്ലിക്കേഷനില്‍ ഒടിപി നമ്പര്‍ നല്‍കുക. നിങ്ങളുടെ പേര്, ഇമെയില്‍, പാസ് വേഡ് എന്നിവ നല്‍കി ശേഷം നയനിബന്ധനകള്‍ അംഗീകരിക്കാം.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഡിഎസ്ബി നിങ്ങള്‍ക്ക് ഒരു സ്വാഗത സന്ദേശം അയയ്ക്കും. പിന്‍ നമ്പറും മറ്റ് വിവരങ്ങളും നല്‍കിക്കൊണ്ട് അപ്ലിക്കേഷനില്‍ ലോഗ് ഇന്‍ ചെയ്യാം. അപ്ലിക്കേഷനില്‍ വിലാസം ചേര്‍ക്കുവാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്ത് നിങ്ങളുടെ വിലാസം നല്‍കാം. നിങ്ങള്‍ക്ക് ഏത് സമയത്തും വിലാസം ചേര്‍ക്കുവാനും തിരുത്തുവാനും ഒഴിവാക്കുവാനും അപ്ലിക്കേഷനില്‍ സാധിക്കും. മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും , വെബ് പോര്‍ട്ടല്‍ മുഖേനയും കാള്‍ സെന്ററിലേക്ക് വിളിച്ചും എസ്‌ബൈഐ വാതില്‍പ്പടി ബാങ്കിംഗ് സേവനം നമുക്ക് ലഭ്യമാക്കാം.

English Summary: SBI's Doorstep Banking; Services and their Charges
Published on: 14 July 2021, 06:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now