Updated on: 4 December, 2020 11:19 PM IST
fish

കോവിഡ് 19 മനുഷ്യരില്‍ പകരുന്നതില്‍ മീനുകള്‍ക്ക് പങ്കില്ലെന്ന് ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. മനുഷ്യരില്‍ കൊറോണയ്ക്ക് കരാണമാകുന്ന സാര്‍സ് കോവ്-2 എന്ന വൈറസ് മീനുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ട് ഏഷ്യന്‍ ഫിഷറീസ് സയന്‍സ് ജേണലാണ് പ്രസിദ്ധപ്പെടുത്തിയത്.

മൃഗ പ്രോട്ടീന്‍ സ്രോതസ് എന്ന നിലയില്‍ മീന്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അക്വാടിക് അനിമല്‍ ഹെല്‍ത്ത് , അക്വാകള്‍ച്ചര്‍, ഫിഷറീസ്, വെറ്ററിനറി, ഫുഡ് സെക്യൂരിറ്റി വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടാണ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ ശാസ്ത്ര ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിരുക്കുന്നത്.മീനുകള്‍ വൈറസ് പരത്തുന്നെന്ന പേരില്‍ ചില രാജ്യങ്ങളില്‍ മത്സ്യ ഉപഭോഗം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു പഠനം.സാര്‍സ് കോവ്-2 ഉള്‍പ്പെടുന്ന ബീറ്റാ കൊറോണ വൈറസ് സസ്തനികളെ മാത്രമാണു ബാധിക്കുന്നത്. മീനുകളെ ബാധിക്കുന്ന വൈറസുകളൊന്നും 'കൊറോണ' വിഭാഗത്തില്‍പ്പെട്ടതല്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. ബാക്ടീരിയ മൂലമുള്ള രോഗങ്ങളാണു മല്‍സ്യങ്ങളില്‍ നിന്നു മനുഷ്യരിലെത്തുന്നത്. സാര്‍സ് കേവ്-2 പെരുകാനാവശ്യമായ സ്ഥിതി മീനുകളിലില്ല.ഭക്ഷ്യഭദ്രതാ, കൊറോണ ശുചിത്വ നിലവാരം പാലിച്ച്‌ പാകം ചെയ്യുന്ന മീന്‍ വിഭവങ്ങള്‍ സുരക്ഷിതമാണെന്നും പഠനം വ്യക്തമാക്കുന്നു.

Scientific study states that fish have no role in transmitting Kovid 19 to humans. The Sarskov-2 virus, which causes corona in humans, has not been found to infect fish, according to the Asian Journal of Fisheries Science.

English Summary: Scientific study reports that fish do not spread corona
Published on: 27 July 2020, 02:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now