Updated on: 4 December, 2020 11:18 PM IST

ജനകീയ കപ്പകൃഷിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന് തുടക്കമായി.വരാന്‍പോകുന്ന കാലത്ത് ഭക്ഷ്യക്ഷാമം ഉണ്ടായാല്‍ അതിനെ അതിജീവിക്കുന്നതിനായാണ് ജനകീയ കപ്പകൃഷി പദ്ധതിക്ക് ഏഴംകുളം പഞ്ചായത്തിലെ പുതുമല വാര്‍ഡില്‍ തുടക്കം കുറിച്ചത്.മുന്നൂറോളം വീടുകളില്‍ ആവശ്യമായ കപ്പതണ്ട് വിതരണം ചെയ്ത് കപ്പകൃഷിയെ പ്രോത്സാഹിപ്പിച്ചതിന് പുറമേ ഇന്നലെ തുടക്കമായ രണ്ടാംഘട്ടത്തില്‍ 'ഇന്നത്തേക്ക് കപ്പ,നാളത്തേക്ക് തണ്ട്'എന്ന പദ്ധതിയുമായാണ് പൊതുപ്രവര്‍ത്തകനായ ബാബു ജോണിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.ഇതിന് കൈത്താങ്ങായത് യുവകര്‍ഷകനായ എസ്.കെ.മനോജാണ്.

കാര്‍ഷിക വിളകള്‍ നാടിന് സമ‌ര്‍പ്പിച്ചു

തന്റെ അഞ്ചേക്കര്‍ കപ്പത്തോട്ടത്തിലെ മുഴുവന്‍ കാര്‍ഷിക വിളകളും മനോജ് നാടിനും നാട്ടുകാര്‍ക്കുമായി സമര്‍പ്പിച്ചു.ഏഴംകുളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഇന്നത്തേക്ക് കപ്പ,നാളത്തേക്ക് തണ്ട് എന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കപ്പയും കപ്പത്തണ്ടും ബാബു ജോണ്‍ ഏറ്റു വാങ്ങി.മനോജിന്റെ കൃഷിയിടത്തില്‍ നിന്നും പിഴുതെടുക്കുന്ന കപ്പ സൗജന്യമായാണ് വീടുകളില്‍ എത്തിക്കുന്നത്.ഒപ്പം നടാന്‍ പാകത്തില്‍ മുറിച്ച കപ്പതണ്ടുകളും നല്‍കുന്നുണ്ട്.ഭക്ഷ്യ സുരക്ഷക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷപദ്ധതിയുടെ ഭാഗമായാണ് കപ്പ കൃഷി വ്യാപിപ്പിക്കുന്നത്. മരച്ചീനി പൂര്‍ണമായും കൊവിഡ് കാലത്തെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്‍കിയതോടെ ഒരു പ്രദേശത്തെ ജനതയ്ക്ക് സൗജന്യമായി കപ്പലഭ്യമാക്കുന്നതിനു കഴിഞ്ഞു.

English Summary: Second phase of Tapioca farming programme started
Published on: 17 May 2020, 11:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now