Updated on: 4 December, 2020 11:18 PM IST
ഹരിത കേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ 3000 വിത്തു ബോംബുകള്‍ നിക്ഷേപിച്ചു. വിവിധ വൃക്ഷങ്ങളുടെ വിത്തുകള്‍ മണ്ണിന്റെ ചെറു ഉരുളകള്‍ക്കുള്ളിലാക്കി ഭൂമിയില്‍ നിക്ഷേപിക്കുന്നതാണ് വിത്ത് ബോംബുകള്‍. ഇവ മഴയില്‍ കുതിര്‍ന്ന് നിക്ഷേപിച്ച ഇടങ്ങളില്‍ത്തന്നെ മുളച്ചു പൊങ്ങും.
ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ച് ചെറു വനങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ കാലവസ്ഥാ വ്യതിയാനം, മണ്ണ്ജല സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, വായു ശുദ്ധീകരണം എന്നിവ ലക്ഷ്യമിട്ടുളള പദ്ധതിയാണ് പച്ചത്തുരുത്ത്. രണ്ടു സെന്റോ അതില്‍ കൂടുതലോ ഉള്ള തരിശായി കിടക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ഭൂമികളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
 പരവൂര്‍ക്കോണം ഗവ. എല്‍.പി.സ്‌കൂള്‍ വളപ്പ്,  മാമം ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് വളപ്പ് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ് വളപ്പ് എന്നിവിടങ്ങളിലാണ് വിത്തു ബോംബുകള്‍ നിക്ഷേപിച്ചത്. ചിറയിന്‍കീഴ് ബ്ലോക്കലും പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി നൂറോളം ഫവലൃക്ഷതൈകള്‍ വിതരണം ചെയ്തു. 
English Summary: Seed bombs
Published on: 08 June 2019, 04:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now