പട്ടികജാതി വികസന വകുപ്പിന്റെ സ്വയംതൊഴിൽ വായ്പ കേരളത്തിലെ പട്ടിക ജാതി വികസന വകുപ്പ് തൊഴിൽ വായ്പ്പ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. പട്ടികജാതി സമൂഹത്തിലെ യുവതീ യുവാക്കൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും, കുടുംബവരുമാനം ഉയർത്തുന്നതിനും ഉപയോഗിച്ചുകൊണ്ടുള്ളതാണ് ഈ പദ്ധതി.
പരമാവധി വായ്പ
വ്യക്തികൾക്ക് : 3 ലക്ഷം വരെ
ഗ്രൂപ്പുകൾക്ക് : 10 ലക്ഷം വരെ
യോഗ്യതകൾ : SC വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം
വിദ്യാഭ്യാസം : 7ാം ക്ലാസ്സ്
വാർഷിക വരുമാനം : പരിധി ഇല്ല
വയസ്സ് : 18 -40
സബ്സിഡി : 1/ 3 ഭാഗം വായ്പയുടെ
അപേക്ഷയിലെ നടപടികൾ
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, വിദ്യാഭ്യാസം, ജാതി, റേഷൻ കാർഡ്, ആധാർ കാർഡ്, പദ്ധതി രൂപരേഖ, മറ്റ് വായ്പകൾ എടുത്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബ്ളോക്ക് ,മുൻസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം.
വാണിജ്യബാങ്കുകളിലേക്ക് അപേക്ഷ ശുപാർശ ചെയ്യുന്നു-
അനുവദിക്കുന്ന മുറയ്ക്ക് സബ്സിഡി അനുവദിക്കുന്നു-
കൂടുതൽ വിവരങ്ങൾക്കായി ;
പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ
അയ്യങ്കാളി ഭവൻ, കനകനഗർ, കവടിയാർ.പി. ഒ.
വെള്ളയമ്പലം, തിരുവനന്തപുരം,
ഫോൺ : 0471 2737400 | www.scdd.kerala.gov.in.