Updated on: 15 December, 2023 12:02 AM IST
കാർഷിക മേഖലയും സംയോജിത കൃഷിയും സെമിനാര്‍

ആലപ്പുഴ: നവകേരള സദസ്സിന്റെ മുന്നോടിയായി മാവേലിക്കര മണ്ഡലത്തിലെ പാലമേൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയും സംയോജിത കൃഷിയും വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 

അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി പത്മകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.

പാലമേൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അധ്യക്ഷത വഹിച്ചു.   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നദീറ നൗഷാദ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  കെ. സുമ, പാലമേൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. അക്ഷിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമി ഉദയൻ, ബി. രാജലക്ഷ്മി, ദീപ പ്രസന്നൻ, എൽ. സജികുമാർ, 

പാലമേൽ കൃഷി ഓഫീസർ നീതു രാജശേഖരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ജി. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എ.ജെ പ്രശാന്ത്, സി.ഡി.എസ് ചെയർപേഴ്സൺ സുനി ആനന്ദൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ റംലത്ത് ബീവി, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ,കർഷക തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Seminar on Agriculture and Integrated Farming
Published on: 14 December 2023, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now