Updated on: 5 December, 2021 1:53 PM IST
SER Recruitment 2021: Applications are invited for 520 Goods Guard posts

സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ ഗുഡ്സ് ഗാർഡ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  നിശ്ചിത യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാനായി ഔദ്യോഗിക വെബ്സൈറ്റായ www.rrcser.co.in സന്ദർശിക്കാം. ആർ.പി.എഫ്/ ആർ.പി.എസ്.എഫിലുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. ജനറൽ ഡിപ്പാർട്ട്മെന്റൽ കോംപറ്റിറ്റീവ് എക്സാമിനേഷൻ ക്വാട്ടയിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

കൊൽക്കത്തയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവെയിൽ 520 ഗുഡ്സ് ഗാർഡ് തസ്തികകളിലാണ് ഒഴിവുള്ളത്.

ജനറൽ വിഭാഗം- 277 ഒഴിവുകൾ

പട്ടിക ജാതി- 126 ഒഴിവുകൾ

പട്ടിക വർഗം- 30 ഒഴിവുകൾ

ഒ.ബി.സി- 87 ഒഴിവുകൾ

എന്നിങ്ങനെ ആകെ 520 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഓൺലൈൻ അപേക്ഷ നവംബർ 24ന് ആരംഭിച്ചിരുന്നു. ഡിസംബർ 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ജനറൽ വിഭാഗക്കാർക്ക് 42 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. പട്ടിക ജാതി, പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കും.

കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഈ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകും. മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളിൽ ചോദ്യങ്ങളുണ്ടാകും. ജനറൽ അവെയർനസ്, അരിത്തമെറ്റിക്, ജനറൽ ഇന്റലിജൻസ്, റീസണിംഗ് എന്നിവയിൽ നിന്ന് ചോദ്യങ്ങൾ വരും.

90 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും പരീക്ഷ. 100 മാർക്കിന്റെ ഒബ്ജക്ടീവ് ചോദ്യങ്ങളാണ്. ഒരു ചോദ്യത്തിന് ഒരു മാർക്ക് ലഭിക്കും. നെഗറ്റീവ് മാർക്കിങ്ങുണ്ടായിരിക്കും. മൂന്ന് ചോദ്യം തെറ്റിയാൽ ഒരു മാർക്ക് കുറയും.

ബഹ്റിൻ ആശുപത്രിയിലെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു

നാഷണൽ ഹൗസിംഗ് ബാങ്കിൽ മാനേജർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

English Summary: SER Recruitment 2021: Applications are invited for 520 Goods Guard posts
Published on: 05 December 2021, 01:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now