Updated on: 27 June, 2021 7:01 PM IST
Seventh Pay Commission

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ് ക്ഷാമ ബത്ത കുടിശ്ശികയെ സംബന്ധിച്ച കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്. 

ക്ഷാമ ബത്ത കുടിശ്ശിക സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികളും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. ഏഴാം ശമ്പളക്കമ്മീഷന്‍ പ്രകാരം എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമ ബത്ത കുടിശ്ശിക ജൂലൈ 1 മുതല്‍ ലഭിക്കുമെന്ന് നേരത്തേ തന്നേ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു.

നിലവിലെ 17 ശതമാനത്തില്‍ നിന്നും അടിസ്ഥാന വേതനത്തിന്റെ 28 ശതമാനമായാണ് ക്ഷാമ ബത്ത 2021 ജൂലൈ 1 മുതല്‍ ഉയര്‍ത്തുക. യാത്രാ ബത്തയ്ക്കായി ക്ലെയിം ചെയ്യുന്നതിനുള്ള സമയ പരിധി 60 ദിവസത്തില്‍ നിന്നും 180 ദിവസമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ജൂണ്‍ 15 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തമായി വീട് വയ്ക്കുവാന്‍ സഹായിക്കുന്നതിനായി ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് പദ്ധതിയും നിലവിലുണ്ട്. ഇതിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ ജീവനക്കാര്‍ക്ക് വായ്പ ലഭിക്കും. 2020 മാര്‍ച്ച് 31 വരെ ഈ പദ്ധതിയ്ക്ക് കീഴില്‍ വായ്പ എടുക്കുവാനുള്ള സമയ പരിധി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. നേരത്തേ ഇത് 2020 ഒക്ടോബര്‍ 1 ആയിരുന്നു. നിലവില്‍ 7.90 ശതമാനം പലിശ നിരക്കിലാണ് ജീവനക്കാര്‍ക്ക് എച്ച്ബിഎ വായ്പ ലഭിക്കുന്നത്.

60 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ആശ്വാസകരമായി പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്ക് എസ്എംസ്, വാട്‌സാപ്പ്. ഇമെയില്‍ എന്നിവ വഴിയും പെന്‍ഷന്‍ സ്ലിപ്പുകള്‍ നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം പദ്ധതിയുടെ ഗുണഭോക്താക്കളായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം (ഒപിഎസ്) പദ്ധതിയ്‌ക്കൊപ്പം ലഭിയ്ക്കുന്ന പെന്‍ഷന്‍ തുക ഉപയോഗിക്കാം.

English Summary: Seventh Pay Commission: Famine arrears to employees and pensioners from 1 July
Published on: 27 June 2021, 06:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now