Updated on: 3 May, 2023 3:42 PM IST

1. സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും നിരവധി പദ്ധതികൾ കേരള സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ശരണ്യ സ്വയം തൊഴിൽ പദ്ധതി. തൊഴിൽ രഹിതരായ വിധവകൾ, വിവാഹ ബന്ധം വേർപെടുത്തിയവർ, 30 വയസ് കഴിഞ്ഞ അവിവാഹിതർ, ഭർത്താവ് ഉപേക്ഷിച്ചവർ, ഭിന്നശേഷിക്കാർ, പട്ടിക വർഗ വിഭാഗത്തിലെ പ്രായം ചെന്ന സ്ത്രീകൾ തുടങ്ങിയവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് അപേക്ഷ ഫോം സൗജന്യമായി ലഭിക്കും. കൂടാതെ, എംപ്ലോയ്മെന്റ് വകുപ്പിന്റെ സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷകർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഒരാൾക്ക് പരമാവധി 50,000 രൂപ വരെ പലിശയില്ലാതെ വായ്പ ലഭിക്കും

ഇതിൽ 25,000 രൂപ സബ്സിഡിയുണ്ട്. തിരിച്ചടവുതുക പ്രതിമാസം 500 രൂപയിൽ താഴെയാണ്. തെരഞ്ഞെടുക്കുന്ന വനിതകൾക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ പരിശീലനവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വെബ്സൈറ്റ് www.employment.kerala.gov.in പരിശോധിക്കാം.

കൂടുതൽ വാർത്തകൾ: LPG സിലിണ്ടറിന് വില കുറഞ്ഞു; പുതുക്കിയ നിരക്ക് അറിയാം

2. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ മത്സ്യത്തിന് ന്യായവില ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴ ബ്ലോക്കിൽ സംഘടിപ്പിച്ച തീരസദസിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും ഈ നിയമം ഉറപ്പാക്കുമെന്നും ഇതിനായി പ്രത്യേക നിയമം നിയമസഭയിൽ പാസാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഭവനരഹിതരായ എല്ലാ മത്സ്യതൊഴിലാളികൾക്കും ലൈഫ് മിഷൻ, പുനർഗേഹം പദ്ധതികൾ വഴി സുരക്ഷിത ഭവനം ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

3. തിരുവനന്തപുരത്ത് സംഘടിപ്പിച്ച താലൂക്ക്തല അദാലത്തിൽ തൽസമയം പരിഹരിച്ചത് നൂറുകണക്കിന് പരാതികൾ. തിരുവനന്തപുരം താലൂക്കില്‍ ആകെ ലഭിച്ചത് 2847 അപേക്ഷകളാണ്. ഇതിൽ 1012 അപേക്ഷകൾ തീർപ്പാക്കി. 6 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് 'കരുതലും കൈത്താങ്ങും' എന്ന പേരിലാണ് കേരളത്തിലുടനീളം അദാലത്ത് നടപ്പിലാക്കുന്നത്.

4. അബുദാബിയിൽ ഫാം ടൂറിസത്തിന് അനുമതി. ഇനിമുതൽ വിനോദ സഞ്ചാരികൾക്ക് ഫാമുകളിൽ താമസിക്കാനും കൃഷിയിടം സന്ദർശിക്കാനും സാധിക്കും. അബുദാബി എമിറേറ്റിൽ 1,536 ഫാമുകളുണ്ട്. പദ്ധതിവഴി കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനും വാടകയിലൂടെ അധിക വരുമാനം നേടാനും സാധിക്കും. സഞ്ചാരികൾക്ക് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വാങ്ങാനും, വിശ്രമിക്കാനും, കൃഷി രീതികൾ കാണാനുമുള്ള അവസരവും ഫാം ടൂറിസം ഒരുക്കുന്നുണ്ട്.

5. കേരളത്തിൽ വേനൽമഴ ശക്തം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിക്കും. കടൽക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

English Summary: Sharanya scheme Interest Free Loan and subsidy for Women
Published on: 03 May 2023, 02:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now