ഷിഗെല്ല ബാക്ടീരിയ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ട വിഭാഗമാണ് കുട്ടികൾ. കുട്ടികളിൽ മരണം വരെ സംഭവിക്കാവുന്ന സ്ഥിതിയാണ് ഷിഗെല്ല ബാക്ടീരിയ മൂലം ഉണ്ടാകുന്നത്. കുട്ടികളിൽ ഈ ബാക്ടീരിയമൂലമുണ്ടാകുന്ന രോഗസാധ്യത വളരെ ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഷിഗെല്ല ബാക്ടീരിയ നാലു തരത്തിൽ
കേരളത്തിൽ പലയിടങ്ങളിലും ഷിഗൊല്ലോസിസ് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും അപകടകാരികളായ നാലുതരം ഷിഗെല്ല ബാക്ടീരിയകൾ നിലവിൽ സംസ്ഥാനത്ത് ഉണ്ടെന്ന് നിരവധി റിപ്പോർട്ടുകളിലൂടെ ആരോഗ്യവകുപ്പ് പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പനി മൂലം ഉള്ള കഫം പൂർണ്ണമായി മാറാൻ വീട്ടുവൈദ്യം
ഈ രോഗാവസ്ഥയെ പ്രതിരോധിക്കാൻ ജാഗ്രതയാണ് വേണ്ടത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നോ, വൃത്തിയില്ലാത്ത ഭക്ഷണങ്ങളിൽ നിന്നോ ഇത് മനുഷ്യരുടെ ഉള്ളിലേക്ക് എത്തുന്നു. കുട്ടികളുടെ ഡയപ്പറിൽ നിന്നുവരെ രോഗസാധ്യത ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഷിഗെല്ല ബാക്ടീരിയ ഉള്ള വ്യക്തി പാചകം ചെയ്ത ഭക്ഷണത്തിലൂടെയും രോഗം വ്യാപിക്കാം.
ഇത് ഏത് പ്രായക്കാരെ ബാധിക്കുന്നു, പ്രധാന രോഗ ലക്ഷണങ്ങൾ എന്തൊക്കെ?
ഈ രോഗാവസ്ഥ എല്ലാ പ്രായക്കാരെയും ബാധിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് കുട്ടികളിൽ. ഇതിന് ശുചിത്വം ഉറപ്പാക്കണം. പരമാവധി ജഗ് ഫുഡുകൾ ഒഴിവാക്കി വീട്ടിലെ ഭക്ഷണം തന്നെ എല്ലാവരും കഴിക്കുക. ശുചിത്വം കുറഞ്ഞ ഇടങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക. സുരക്ഷിതമല്ലാത്തതും പ്രകൃതിവിരുദ്ധമായ ലൈംഗികബന്ധവും രോഗസാധ്യതയ്ക്ക് കാരണമാകും.
Children should be especially vigilant in cases where Shigella bacteria is reported. Shigella bacteria can cause death in children.
ഇതിൻറെ രോഗലക്ഷണങ്ങൾ വയറിളക്കം, വയറുവേദന, പനി തുടങ്ങിയവയാണ്. അണുബാധ ഏറ്റാൽ രണ്ടുദിവസത്തിനുശേഷം ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഈ രോഗാവസ്ഥ മറികടക്കാൻ ധാരാളം സമയം എടുക്കും. മലത്തിലെ സാമ്പിൾ പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?
എങ്ങനെ പ്രതിരോധിക്കാം
യാത്ര പോകുന്നവർ ശുദ്ധജലവും നല്ല ഭക്ഷണവും ഉറപ്പാക്കുക. കുട്ടികളിൽ ഡയപ്പർ മാറുമ്പോൾ മുതൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വരെ എല്ലാ കാര്യങ്ങളിലും പ്രത്യേകശ്രദ്ധ വേണം. വയറിളക്കം ഉള്ളവർ സോപ്പും വെള്ളവും ഉപയോഗിച്ച് ശുചിത്വവും ഉറപ്പാക്കുക. ആൻറിബയോട്ടിക് മരുന്നുകളാണ് രോഗാവസ്ഥയെ മറികടക്കുവാൻ പലരും ഉപയോഗപ്പെടുത്തുന്നത്. ORS ഉൾപ്പെടെ നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുക. രോഗം വരാതെ നോക്കുക അതാണ് പരമപ്രധാനം. എല്ലാവരും ശുചിത്വം പാലിക്കുക...
ബന്ധപ്പെട്ട വാർത്തകൾ: പനി വരുമ്പോൾ ചെയ്യേണ്ട ഭക്ഷണശീലങ്ങൾ