1. Livestock & Aqua

ഇറച്ചി കോഴികളിലെ ആൻറിബയോട്ടിക്ക് ഉപയോഗം അറിയേണ്ടതെല്ലാം

പല കർഷകരും നഷ്ടം ഒഴിവാക്കുവാൻ വേണ്ടി ആൻറിബയോട്ടിക് ഉപയോഗം ചെറിയ അണുബാധയ്ക്കു പോലും ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് നിലവിൽ നമ്മുടെ നാട്ടിൽ. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ആൻറിബയോട്ടികുകൾ കോഴികൾക്ക് നൽകുന്നത്ര അത്ര ശുഭസൂചന അല്ല.

Priyanka Menon
ഇറച്ചി കോഴികളിലെ ആൻറിബയോട്ടിക്ക് ഉപയോഗം
ഇറച്ചി കോഴികളിലെ ആൻറിബയോട്ടിക്ക് ഉപയോഗം

പല കർഷകരും നഷ്ടം ഒഴിവാക്കുവാൻ വേണ്ടി ആൻറിബയോട്ടിക് ഉപയോഗം ചെറിയ അണുബാധയ്ക്കു പോലും ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് നിലവിൽ നമ്മുടെ നാട്ടിൽ. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ആൻറിബയോട്ടികുകൾ കോഴികൾക്ക് നൽകുന്നത്ര അത്ര ശുഭസൂചന അല്ല.

It is a common sight in our country that many farmers use antibiotics for even minor infections to avoid losses. Antibiotics are not as good as given to chickens unless prescribed by a doctor.

ബന്ധപ്പെട്ട വാർത്തകൾ:ഇറച്ചി കോഴിയുടെ തീറ്റക്രമം

ആൻറിബയോട്ടിക് ഉപയോഗം എപ്പോൾ?

മെച്ചപ്പെട്ട തീറ്റയും, അനുയോജ്യമായ വളർത്തൽ രീതിയും അവലംബിച്ചാൽ തന്നെ ഇറച്ചിക്കോഴി ആറാഴ്ച കൊണ്ട് രണ്ട് കിലോ അധികം തൂക്കം വയ്ക്കുന്നു. ഒരു ദിവസം പ്രായമുള്ള ബ്രോയ്ലർ കുഞ്ഞുങ്ങൾക്ക് 55 ഗ്രാമാണ് ശരാശരി ഭാരം. ഇവയുടെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഗ്ലൂക്കോസും മറ്റു ജീവകങ്ങളും ശുദ്ധമായ വെള്ളത്തിൽ ചേർത്ത് നൽകിയിരിക്കണം. ഈ സമയത്ത് രോഗസാധ്യത കൂടുതലായതിനാൽ ആദ്യത്തെ മൂന്നു ദിവസം രോഗം വരാതിരിക്കാൻ ആൻറിബയോട്ടിക്കുകൾ നൽകാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ:നാടൻ കോഴികളെ വളർത്തി വരുമാനം നേടാവുന്നതാണ്

എന്നാൽ വളർച്ചാഘട്ടം പൂർത്തിയാക്കുന്ന കാലയളവ് മുതൽ ആൻറിബയോട്ടിക്കുകൾ കോഴികൾക്ക് നൽകേണ്ട കാര്യമില്ല. സമീകൃത തീറ്റ, മെച്ചപ്പെട്ട പാർപ്പിട സൗകര്യം, കുടിക്കാൻ ശുദ്ധജലം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാൽ തന്നെ ഒരു പരിധിവരെ കോഴികളിൽ കാണപ്പെടുന്ന രോഗങ്ങളെ ഇല്ലാതാക്കാം. പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻറിബയോട്ടിക് ഉപയോഗിക്കുന്നത് തെറ്റാണ്. ഇപ്രകാരം അസുഖം വരുമ്പോൾ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിത അളവിൽ നിശ്ചിത ദിവസത്തേക്ക് മാത്രം ആൻറിബയോട്ടിക് ഉപയോഗിക്കുക. ആൻറിബയോട്ടിക് ഉപയോഗിച്ചതിനു ശേഷം കോഴികളെ വിപണനത്തിന് എത്തിക്കുന്നത് തെറ്റായ പ്രവണതയാണ്.

കോഴികളിൽ കാണുന്ന ചെറിയ അണുബാധകൾക്ക് ആൻറിബയോട്ടിക്കുകൾക്ക് പകരം പ്രിബയോട്ടിക്, ഓർഗാനിക് ആസിഡുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തുക. വാണിജ്യ അടിസ്ഥാനത്തിൽ കോഴി വളർത്തുന്നവർ നഷ്ടം വരാതിരിക്കാൻ കുറുക്കുവഴികൾ തേടാതെ പൊതുജനാരോഗ്യം കണക്കിലെടുത്ത് സുരക്ഷിത ഇറച്ചി മാത്രം വിപണിയിലേക്ക് എത്തിക്കുക. കൊളിസ്റ്റിൻ പോലുള്ള ആൻറിബയോട്ടിക് ഉപയോഗം ഫാമുകളിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്. കോഴികൾക്ക് രണ്ടാഴ്ച തൊട്ടു നൽകുന്ന സ്റ്റാർട്ടർ തീറ്റയിലും, നാലാഴ്ച തൊട്ടു നൽകുന്ന ഫിനിഷർ തീറ്റ യിലും ആൻറിബയോട്ടിക് സംയുക്തങ്ങൾ ചേർക്കരുത്.

ബന്ധപ്പെട്ട വാർത്തകൾ: കോഴി വളർത്തൽ ബിസിനസ്സ് വിജയകരമായി തുടങ്ങുന്നതെങ്ങനെ? ഏറ്റവും പുതിയ രീതികളും, നേട്ടങ്ങളും, ആർക്കുമറിയാത്ത ചില സത്യങ്ങളും

English Summary: Everything you need to know about the use of antibiotics in broilers

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters