Updated on: 29 December, 2022 8:15 AM IST
SIDBI recruitment 2022: Apply for 100 Assistant Manager posts

സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SIDBI) അസിസ്റ്റന്റ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണ് ഉള്ളത്.  യോഗ്യതയും താൽപ്പര്യവുമുളള ഉദ്യോഗാർത്ഥികൾക്ക് www.sidbi.in ൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.  ഗ്രേഡ് എ ജനറൽ സ്ട്രീം വിഭാഗത്തിലാണ് ഒഴിവുകൾ.

ബന്ധപ്പെട്ട വാർത്തകൾ: സ്‌ട്രൈഡ്-22: 2600 ഓളം തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെയർ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജനുവരി 3 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ (കൊമേഴ്സ്/ഇക്കണോമിക്സ്/മാനേജ്മെന്റ് വിഷയങ്ങൾക്കു മുൻഗണന),  നിയമബിരുദം/എൻജിനീയറിങ് ബിരുദമോ (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ വിഷയങ്ങൾക്കു മുൻഗണന), സിഎ/സിഎസ്/സിഡബ്ല്യുഎ/സിഎംഎ/സിഎഫ്‌എ യോ അല്ലെങ്കിൽ പിഎച്ച്ഡിയോ ആയിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/12/2022)

പ്രായപരിധി

ഉദ്യോഗാർത്ഥികൾ 21നും 28 വയസ്സിനും ഇടയിൽ ഉള്ളവരായിരിക്കണം. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍

എഴുത്തുപരീക്ഷ

ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയും പഴ്സനൽ ഇന്റർവ്യൂവും അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരിയിൽ പരീക്ഷ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

അപേക്ഷ ഫീസ്

1100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, അംഗപരിമിതർ എന്നിവർ 175 രൂപ അടച്ചാൽ മതിയാകും.

English Summary: SIDBI recruitment 2022: Apply for 100 Assistant Manager posts
Published on: 29 December 2022, 07:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now