Updated on: 14 June, 2021 1:28 PM IST
ശിവകാർത്തികേയന്റെ വീട്ടിലെ പച്ചക്കറി തോട്ടം

കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും കൃഷിയിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് നാം ഇന്ന് നിത്യവും കാണുന്നത്. മലയാളത്തിൽ തന്നെ മോഹൻലാൽ അടക്കം നിരവധിപേർ താങ്കളുടെ പച്ചക്കറി തോട്ടത്തിലെ വിശേഷങ്ങൾ നവ മാധ്യമങ്ങൾ വഴി പങ്കുവെക്കുകയും, കേരളക്കര നിറഞ്ഞ കയ്യടിയോടെ അത് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടിലെ ജനപ്രിയ സിനിമാതാരം ശിവകാർത്തികേയന്റെ വീട്ടിലെ പച്ചക്കറി തോട്ടം ആണ് നമ്മുടെ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

കാർഷിക സംസ്കൃതിയെ അടുത്തറിയുകയും, അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്ത ഒരു മനസ്സിന് ഉടമയാണ് ഇദ്ദേഹം. ലോക്ഡോൺ കാലത്തിനു മുൻപേ തന്നെ ശിവകാർത്തികേയൻ കൃഷി ആരംഭിച്ചിരുന്നു. എന്നാൽ ലോക ഡൗൺ സമയത്തെ സിനിമ ജീവിതത്തിൽ നിന്ന് കിട്ടിയ ഒഴിവുസമയങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി കൃഷി വൻവിജയമാക്കി ഇരിക്കുകയാണ് താരം.

Sivakarthikeyan started farming even before the Lokdown period. But the actor has made the most of the free time he got from his film career during World Down and has made farming a huge success.

കഴിഞ്ഞ ദിവസം അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ തൻറെ കൃഷിയിടത്തിലെ ചിത്രം ആരാധകർക്കായി പങ്കു വച്ചത്. 'എൻ വീട്ട് തോട്ടത്തിൽ' എന്ന തലക്കെട്ടാണ് കൃഷിയിടത്തിലെ ചിത്രത്തിന് നൽകിയ തലക്കെട്ട്. അദ്ദേഹത്തിൻറെ കൃഷിയിടത്തിലെ ചിത്രം ഏവർക്കും പ്രചോദനമാകുന്നത് ആയിരുന്നു. ഇവിടെ എല്ലാത്തരത്തിലുള്ള പഴം പച്ചക്കറികൾ ഉണ്ട്. ഗ്രീൻ ഹൗസ് രീതിയിലാണ് കൃഷി തുടങ്ങിയിരിക്കുന്നത്.

ഒഴിവുസമയങ്ങളിൽ താൻ കൂടുതൽ നേരവും ഇവിടെ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. മണ്ണിൻറെ മണം അറിഞ്ഞ്, മണ്ണിനെ സ്നേഹിച്ച ജീവിക്കുന്ന ഇത്തരം കലാകാരന്മാരാണ് സമൂഹത്തിന് മാതൃകയാവേണ്ടത്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും കൃഷിക്ക് അൽപനേരം തെരഞ്ഞെടുത്ത ശിവകാർത്തികേയനെ പോലുള്ള കലാകാരന്മാർ വരുംതലമുറയ്ക്ക്‌ എന്നും പ്രചോദനമായി തീരട്ടെ.,

English Summary: Sivakarthikeyan started farming even before the Lokdown period his film career during World Down and has made farming a huge success
Published on: 14 June 2021, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now