ലേഡി മെഹർ ഭായ് ഡി ടാറ്റാ എജ്യുക്കേഷൻ ട്രസ്റ്റ് ആണ് യു.എസ്.എ., യു.കെ., യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ തിരഞ്ഞെടുത്ത വിഷയങ്ങളിലെ പഠനത്തിന്, ബാധകമായ ട്യൂഷൻ ഫീസ്, സ്കോളർഷിപ്പായി അനുവദിക്കുന്നത്. മൂന്നുമുതൽ ആറുലക്ഷം രൂപവരെ സ്കോളർഷിപ്പായി ലഭിക്കാം.
പഠനമേഖലകൾ
പരിഗണിക്കപ്പെടുന്ന പഠനമേഖലകളിൽ ചിലത്: സോഷ്യോളജി, സൈക്കോളജി, ലോ (വനിതകൾ, കുട്ടികൾ എന്നിവരുടെ പ്രശ്നങ്ങൾ), എജ്യുക്കേഷൻ, എജ്യുക്കേഷൻ ആൻഡ് വെൽഫെയർ ഓഫ് ചിൽഡ്രൺ വിത്ത് സ്പെഷ്യൽ നീഡ്സ്, ജൻഡർ സ്റ്റഡീസ്, ചൈൽഡ് ഹെൽത്ത് - ഡെവലപ്‌മെന്റ് ആൻഡ് ന്യുട്രീഷൻ, ഹെൽത്ത് പോളിസി ആൻഡ് ഹെൽത്ത് എജ്യുക്കേഷൻ- മെന്റൽ ഹെൽത്ത്, പബ്ലിക് ഹെൽത്ത്, നീഡ്സ് ഓഫ് അഡോളസന്റ്‌സ്, കമ്യൂണിക്കേഷൻ ഫോർ ഡെവലപ്‌മെന്റ്, റിസർച്ച് ആൻഡ് സ്റ്റഡി ഓഫ് സോഷ്യൽ നോംസ് ഇൻ കമ്യൂണിറ്റീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയവ.
അപേക്ഷ
സ്കോളർഷിപ്പ് അപേക്ഷ നൽകാൻ ആദ്യം നിശ്ചിത വിവരങ്ങൾ നൽകി igpedulmdtet@tatatrust.org എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മെയിൽ അയക്കണം. പഠിക്കാനുദ്ദേശിക്കുന്ന പ്രോഗ്രാം, അപേക്ഷ നൽകിയ സർവകലാശാലകൾ (മുൻഗണനാ ക്രമത്തിൽ), അഡ്മിഷൻ ഓഫർ ലഭിച്ചെങ്കിൽ ഓഫർ കത്തിന്റെ പകർപ്പ്, ഓരോ സ്ഥാപനത്തിനും/കോഴ്സിനും ബാധകമായ കോഴ്സ് ഫീസ്, വിഭവ സമാഹരണ സ്രോതസ്സുകൾ (ഒരു പേജിൽ), അപേക്ഷാർഥിയുടെ നിലവിലെ പ്രൊഫൈൽ (ബയോഡേറ്റ) എന്നീ വിവരങ്ങൾ നൽകണം. അപേക്ഷ നൽകാനുള്ള ലിങ്ക് മേയ് ഏഴുവരെ നൽകും. തുടർന്ന് ഇ-മെയിൽ വഴി ആവശ്യമായ രേഖകൾ മേയ് 10-നകം നൽകണം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജൂൺ മധ്യത്തോടെ അറിയിപ്പ് ലഭിക്കും.
വിശദാംശങ്ങൾക്ക് https://www.tatatrusts.org കാണണം (ഔവർ വർക്ക് > ഇൻഡിവിജ്വൽ ഗ്രാന്റ്‌സ് പ്രോഗ്രാം > എജ്യുക്കേഷൻ ഗ്രാന്റ്‌സ് ലിങ്കുകൾ വഴി)