News

ഭക്ഷണം കേടാകുന്നത് ഒഴിവാക്കാം, പ്ലാസ്റ്റിക്കിനെ അകറ്റി നിര്‍ത്താം, ബയോഡീഗ്രേഡബിള്‍,ആന്റി ബാക്ടീരിയല്‍ റാപ്പറുകള്‍ വരുന്നു

IIT Madras- courtesy-icandsr.iitm.ac.in

പ്രകൃതിയില്‍ അലിഞ്ഞുചേരാത്ത റാപ്പറുകള്‍ക്ക്(wrappers) വിടപറയാം. വേഗം കേടാകുന്ന ഉത്പ്പന്നങ്ങളെ ബാക്ടീരിയയില്‍(bacteria) നിന്നും രക്ഷിക്കാം. ചൈന്നൈ ഐഐടിയിലെ(IIT Madras) ഗവേഷകരാണ് പുത്തന്‍ കണ്ടിപിടുത്തത്തിന് പേറ്റന്റ് (patent)എടുത്തിരിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി ബയോഡീഗ്രേഡബിള്‍,ആന്റി ബാക്ടീരിയല്‍ റാപ്പറാണ് (bio degradable,anti-bacterial wrappers) ഇവിടെ വികസിപ്പിച്ചിരിക്കുന്നത്. ബയോടെക്‌നോളജി വകുപ്പിലെ(biotechnology department) പ്രൊഫസര്‍ മുകേഷ് ഡോബ്‌ളെ,(Professor Mukesh Doble) റിസര്‍ച്ച് സ്‌കോളര്‍ പൂജ കുമാരി(research scholar puja kumari) എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഖരമാലിന്യം നിയന്ത്രിക്കാനും ഭക്ഷണം കേട് വരുന്നത് ഒരു പരിധി വരെ തടയാനും ഈ കണ്ടുപിടുത്തം ഉപകരിക്കുമെന്ന് ഡോബ്‌ളെ പറഞ്ഞു. റാപ്പിംഗിന് ഉപയോഗിച്ചിരിക്കുന്നത് പോളിമെറിക് ബ്ലെന്‍ഡുകളാണ്(polymeric blends) സ്റ്റാര്‍ച്ച്,പോളിവിനൈല്‍ ആള്‍ക്കഹോള്‍,സൈക്ലിക് ബീറ്റാ ഗ്ലൈക്കന്‍സ് (starch,poly vinyl alcohol, cyclic beta glycans) എന്നിവയാണ് ഈ ബ്ലെന്‍ഡുകള്‍. ഈ പോളിമറുകള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫുഡ്& ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(United States Food&Drug Administration-USFDA) അംഗീകരിച്ചതുമാണ്. നനുത്തതും വളയ്ക്കാവുന്നതും ഏകമാന കനമുള്ളതും നല്ല വ്യക്തതയുള്ളതുമാണ് ഇപ്പോള്‍ വികസിപ്പിച്ച റാപ്പര്‍.

Wrapper - Courtesy-inspiredtaste.net

യൂജെനോള്‍,ക്ലോറോജനിക് ആസിഡ്,ബെറ്റാനിന്‍,കുര്‍കുമിന്‍,ഗാളിക് ആസിഡ് ( eugenol,chlorogenic acid,betanin,curcumin,gallic acid)എന്നീ ആന്റി ബാക്ടീരിയല്‍ ഏജന്റുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇവ ഇന്ത്യന്‍ ഭക്ഷണത്തിലെ പ്രധാന ഇന്‍ഗ്രീഡിയന്റുകളുമാണ്. പനീറും ചിക്കനും മീറ്റും പൊതിഞ്ഞ് 4 ഡിഗ്രി ചൂടിലും 30 ഡിഗ്രി ചൂടിലും 10 ദിവസം സൂക്ഷിച്ച് പരീക്ഷണം നടത്തിയതായി ഗവേഷകര്‍ പറഞ്ഞു. 100 ശതമാനവും ബാക്ടീരിയകളെ ഒഴിവാക്കി നിര്‍ത്താന്‍ ഇതിന് സാധിച്ചു. ഒരു പരിധിവരെ കോള്‍ഡ് സ്‌റ്റോറേജ് ഇല്ലെങ്കിലും ഭക്ഷണം സൂക്ഷിക്കാന്‍ ഈ റാപ്പര്‍ ഉപകരിക്കും. പനീറിന്റെ സ്വാഭാവിക ഷെല്‍ഫ് ലൈഫ് 7 ദിവസമാണെങ്കിലും റാപ്പറില്‍ കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും എന്നത് വലിയ അഡ്വാന്റേജാണ്.


ഒരു വര്‍ഷം 300 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് വേസ്റ്റ് ഉത്പ്പാദിപ്പിക്കുന്നതില്‍ 9 ശതമാനം മാത്രമാണ് റീസൈക്കിള്‍(recycle) ചെയ്യുന്നത്. 12 ശതമാനം കത്തിച്ചു(incinerate) കളയുന്നു. ഇതില്‍ നല്ല കുറവ് വരുത്താന്‍ ഈ റാപ്പറിന്റെ വാണിജ്യഉപയോഗം കൊണ്ട് സാധിക്കും. 600 ദശലക്ഷം ആളുകള്‍ക്ക് കേടായ ഭക്ഷണം കഴിച്ചതിനാല്‍ രോഗങ്ങളുണ്ടാവുകയും 4.2 ലക്ഷം പേര്‍ മരിക്കുകയും ചെയ്യുന്നു എന്ന അവസ്ഥയില്‍ നിന്നും കരകയറുവാനും ഈ കണ്ടുപിടുത്തം ഉപകരിക്കും.

ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡേറിയസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ


English Summary: Biodegradable ,anti-bacterial wrappers developed by IIT,Chennai

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine