Updated on: 16 September, 2023 9:18 AM IST
ചെറുധാന്യ ഉല്‍പ്പന്ന ബോധവത്കരണ യാത്ര; സെപ്തംബര്‍ 18ന് ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ നയിക്കുന്ന സംസ്ഥാനതല ചെറുധാന്യ ഉല്‍പ്പന്ന, പ്രദര്‍ശന, വിപണന ബോധവത്കരണ ക്യാംപയിന്‍ സെപ്തംബര്‍ 18ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അയ്യങ്കാളി ഹാളിൽ ഫ്‌ളാഗ്ഓഫ് ചെയ്യും.

കേരളത്തിലെ എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നമത്ത് തീവനഗ എന്ന പേരില്‍ ഒക്ടോബര്‍ ആറുവരെയാണ് ക്യാംപയിന്‍ നടക്കുക. അട്ടപ്പാടിയിലെ പട്ടികവര്‍ഗ മേഖലയിലെ കാര്‍ഷിക സംരംഭകര്‍ക്ക് ചെറുധാന്യങ്ങള്‍ക്ക് വിപണി കണ്ടെത്തുക, ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിന് ചെറുധാന്യ കൃഷിയുടെ ഉപഭോഗം, പാചകരീതി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാംപയിന്റെ ലക്ഷ്യങ്ങള്‍.

തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ രാവിലെ 10 മണി മുതല്‍ അഞ്ചുവരെ ക്യാംപയിന്റെ അനുബന്ധ പരിപാടികളും അരങ്ങേറും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അടക്കം പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളുടെ പ്രദര്‍ശനം,വിത്തുകള്‍,പോഷക ഗുണങ്ങള്‍ അടങ്ങിയ ചാര്‍ട്ട്,  ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള, വിപണനമേള, ബോധവത്കരണ ക്ലാസുകള്‍ എന്നിവയും ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിക്കും. 

ചെറുധാന്യങ്ങളുടെ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാനും അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഐക്യരാഷ്ട്ര സഭ 2023നെ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.

English Summary: Small Grain Product Awareness Yatra; will be flagged off on Sept 18
Published on: 16 September 2023, 12:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now