Updated on: 25 December, 2022 8:44 PM IST
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കായി 'സ്‌മൈല്‍ കേരള' വായ്പാ പദ്ധതി അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ 'സ്‌മൈല്‍ കേരള' സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. വായ്പാ തുകയുടെ 20% അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കോവിഡ് മുന്നറിയിപ്പ്: രാജ്യാന്തര യാത്രക്കാർക്കുള്ള റാൻഡം ടെസ്റ്റിംഗ് നാളെ ആരംഭിക്കും

വരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ 18 വയസ്സിനും 55 വയസ്സിനുമിടയില്‍ പ്രായമുള്ള വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്. ഈ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെയുളള വായ്പ അനുവദിക്കുന്നതിന് കരം അടച്ച രസീത് ജാമ്യമായി സ്വീകരിക്കും.

അപേക്ഷക കേരളത്തില്‍ സ്ഥിര താമസക്കാരി ആയിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി www.kswdc.org എന്ന വെബ് സൈറ്റിലോ 9496015010, 9447084454,0495 2766454 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

English Summary: Smile Kerala scheme invited applications for the dependents who have died due to covid
Published on: 25 December 2022, 08:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now