Updated on: 4 December, 2020 11:18 PM IST
ചേർത്തല: എസ് എൻ വി സ്കൂളിലെ കുട്ടിക്കർഷകർക്ക് നാടൻ പച്ചക്കറിയുടെ മേന്മയറിയാം. അതിനാൽ  ഇത്തവണയും അവർ കൃഷി മുടക്കിയില്ല. നിലമൊരുക്കി പച്ചിലയും ചാരവും ചാണകവും വെള്ളവു മൊഴിച്ച് പരിപാലിച്ചതിന്റെ ഫലമായി പടവലം സ്കൂൾ മുറ്റം നിറയെ. കൂടെ ചീരയും പീച്ചിലും പാവലും. 

കൂട്ടികളോടൊപ്പം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗമായ ശിവദാസൻ എന്ന ദാസൻ ചേട്ടനും കൂടിയാകുമ്പോൾ പിന്നെ കൃഷിയുടെ കാര്യത്തിൽ എസ് എൻ വി സ്കൂൾ ആരുടെയും പിന്നിലാകില്ല. രാവിലെയോ ഉച്ചകഴിഞ്ഞോ ഒക്കെ സമയം പോലെ കുട്ടികൾ കൃഷിസ്ഥലത്തെത്തും. ടീച്ചർമാരും കൂടെയെത്തും.

ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചറുടെ മേൽനോട്ടത്തിൽ കാര്യങ്ങൾ കൃത്യമായി മുന്നോട്ടു പോകും. ഇത്തവണ 2 ക്വിന്റൽ പടവലം സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി. ബാക്കി വിൽപന നടത്തി ക്കിട്ടിയ തുക അടുത്ത കൃഷിക്കായി ഉപയോഗിക്കും. വളത്തിനുള്ള ചാണകം വാങ്ങുകയാണ് ചെയ്യുന്നത്. ദാസൻ ചേട്ടൻ തന്നെയാണ് പച്ചക്കറി പുത്തനമ്പലം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്നത്. ടീച്ചർമാരും ഈ നാടൻ പച്ചക്കറികൾ വാങ്ങി വീട്ടിൽ കൊണ്ടു പോകും. 

പലതവണ കൃഷിയിൽ സ്കൂളും കുട്ടികളും അവാർഡുകൾ നേടിയതിൽ അത്ഭുതമില്ല. ജില്ലയിലെ  ഒട്ടുമിക്ക  സ്കൂളുകളും  കൃഷിയിലും മത്സരിക്കുന്നു.  ഭാവിതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം മനസിലാക്കാനും എങ്ങനെ കൃഷി ചെയ്യണമെന്നറിയാനും അതിലുപരി വിഷമില്ലാത്ത ഭക്ഷണം കഴിക്കാനാകുന്നു. എന്തുകൊണ്ടും  ആരോഗ്യകരമായ ഈ മത്സരം ഒരു നേട്ടമാണ്.
English Summary: SN school Alappuzha
Published on: 11 March 2019, 05:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now