Updated on: 31 October, 2021 10:57 AM IST
Southern Railway Recruitment 2021: Applications are invited for various vacancies

ദക്ഷിണ റെയി‍ൽവേയിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു.  ലെവൽ 2 മുതൽ ലെവൽ 5 വരെയുള്ള തസ്തികകളിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്  സ്പോർട്സ് ക്വാട്ടയിലെ ഒഴിവുകളിലേക്കാണ് നിയമനം. 21 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി rrcmas.in സന്ദർശിച്ച് അപേക്ഷിക്കാം. നവംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിദ്യാഭ്യാസം, പ്രായ പരിധി തുടങ്ങിയ വിവരങ്ങൾ വിജ്ഞാപനം പരിശോധിച്ച് മനസ്സിലാക്കാം. 18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

ജനറൽ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, വനിതകൾ, വിമുക്ത ഭടൻമാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് 250 രൂപ അടച്ചാൽ മതിയാകും.

അപേക്ഷകൾ The Assistant Personnel Officer, Railway Recruitment Cell, Southern Railway 3rd Floor, No 5 Dr. P. V. Cherian Crescent Road, Egmore, Chennai – 600 008 എന്ന വിലാസത്തിലേക്ക് പോസ്റ്റലായി അയക്കണം. കൊറിയറായി അയക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

സംഗീത കോളേജിൽ ഡാൻസ് വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുകൾ

എൻ.പി.സി.ഐ.എല്ലിലെ 250 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

English Summary: Southern Railway Recruitment 2021: Applications are invited for various vacancies
Published on: 31 October 2021, 10:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now