Updated on: 13 June, 2022 10:44 AM IST
കൃഷിവിജ്ഞാനകേന്ദ്രം കർഷകർക്ക് നൽകുന്ന നിർദ്ദേശങ്ങൾ

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് വരുംദിവസങ്ങളിൽ നേരിയതും സാമാന്യ ഭേദപ്പെടുത്തുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൃഷിവിജ്ഞാനകേന്ദ്രം കർഷകർക്ക് നൽകുന്ന പരിപാലനം നിർദ്ദേശങ്ങൾ

1. കാലവർഷാരംഭം ആയതിനാൽ കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ചാലുകീറി നീർവാർച്ച സൗകര്യം ഉറപ്പുവരുത്തുക. താങ്ങു നൽകി നിർത്തേണ്ട വിളകൾക്ക് ആവശ്യമായ താങ്ങുകൾ നൽകുക. മഴക്കാലം കൊതുക് മുട്ടയിട്ട് പെരുകാൻ അനുയോജ്യമായ സമയമായതിനാൽ തൊഴുത്തും അതിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

According to the Indian Meteorological Department, light to moderate showers are expected in the state in the coming days. In this case the care instructions given by the Center for Agricultural Sciences to the farmers

ബന്ധപ്പെട്ട വാർത്തകൾ: ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി ശക്തമായ മഴയ്ക്ക് വരുംദിവസങ്ങളിൽ സാധ്യത

2. കാലവർഷം നെൽകൃഷിക്കായി കുമ്മായവും അടിവളവും ചെയ്ത് നിലമൊരുക്കൽ പൂർത്തിയായ സ്ഥലങ്ങളിൽ ഞാറ്റടിയിൽ നിന്നും മൂപ്പെത്തിയ ഞാറുകൾ ജൂൺ ആദ്യവാരത്തോടെ പറിച്ച് നടാവുന്നതാണ്. ഞാറുകൾ പറിച്ചു നടുന്നതിന് മുൻപ് വേരുകൾ സ്യൂഡോമോണസ് ലായനിയിൽ അരമണിക്കൂർ മുക്കിവച്ചശേഷം നടന്നത് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ഒരു നുരിയിൽ രണ്ടോ മൂന്നോ ഞാറ് വീതം മൂന്ന് മുതൽ നാല് സെൻറീമീറ്റർ ആഴത്തിൽ നടുന്നതാണ് കൂടുതൽ നല്ലത്. കൂടുതൽ ആഴത്തിലുള്ള ഞാറ് നടീൽ ഒഴിവാക്കണം. നടീൽ സമയത്ത് വയലിൽ ഒന്നര സെൻറീമീറ്റർ അളവിൽ വെള്ളം നിലനിർത്താൻ ശ്രദ്ധിക്കണം. ജലലഭ്യത ഉറപ്പുള്ളതും അമ്ലത്വം കൂടുതലുള്ളതുമായ നിലങ്ങളിൽ 15 ദിവസം കൂടുമ്പോൾ വെള്ളം കയറ്റി ഇറക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കമ്പോള വില നിലവാരം-13/06/2022

3. നെല്ലിൽ പറിച്ചു നടീൽ കഴിഞ്ഞ് സ്ഥലങ്ങളിൽ കളകൾ മുളച്ചു പൊങ്ങാൻ സാധ്യതയുള്ളതിനാൽ കളകൾ പറിച്ചു കളഞ്ഞു നശിപ്പിക്കുകയോ അനുയോജ്യമായ കളനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കുകയോ ചെയ്യുക. പറിച്ച് നടീൽ കഴിഞ്ഞ പാടങ്ങളിൽ കളകൾ മുളച്ചു പൊങ്ങുന്നതിനുമുൻപ് എല്ലാത്തരം കളകളെയും നിയന്ത്രിക്കുവാൻ പ്രെട്ടിലാക്ലോർ + ബെൻസൾബ്യൂറോൺ മീതെയിൽ 10 കിലോ ഒരു ഹെക്ടർ എന്നതോതിൽ നട്ട് അല്ലെങ്കിൽ വിതച്ച് ആറു ദിവസത്തിനുള്ളിൽ ഉപയോഗിക്കാവുന്നതാണ്.

4. മഴക്കാല സമയമായതിനാൽ ഒച്ചിന്റെ ശല്യം രൂക്ഷമായി കണ്ടുവരുന്നു. ഇതിനെ പ്രതിരോധിക്കുവാൻ പരിസര ശുചിത്വവും മാലിന്യ നിർമാർജനവും അനിവാര്യമാണ്. നനഞ്ഞ ചണചാക്ക് വിരിച്ച് ഒച്ചിനെ ആകർഷിക്കുന്ന പപ്പായ ഇലയോ പഴമോ, ക്യാബേജ് ഇലയോ, പഞ്ചസാര ലായനിയോ ഉപയോഗിക്കാം. ഇങ്ങനെ ആകർഷിച്ചു കൂട്ടമായി വരുന്ന ഒച്ചിനെ പുകയിലക്കഷായം- തുരിശ് മിശ്രിതം തളിച്ച് നശിപ്പിക്കാം. ഇത് ഉപയോഗിക്കുന്നവിധം 25 ഗ്രാം പുകയില ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരുലിറ്റർ ആക്കുക. തണുത്തശേഷം ലായനി അരിച്ചു മാറ്റുക. 60 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ശേഷം രണ്ട് ലായനികളും കൂട്ടിച്ചേർത്തു ഒച്ചുകളുടെ മേൽ തളിക്കുക. അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം ഉപ്പു കലക്കി ലായനി തയ്യാറാക്കി ഒച്ചുകളുടെ മേൽ തളിച്ചാലും മതി. ഇവയുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെറ്റാൽഡിസൈഡ് പെല്ലറ്റ് കെണി രണ്ടര ശതമാനം വീര്യത്തിൽ രണ്ട് കിലോ ഒരേക്കറിന് എന്നതോതിൽ ഉപയോഗിക്കുക. പലസ്ഥലങ്ങളിലായി രണ്ടു മുതൽ മൂന്ന് എന്നതോതിൽ പെല്ലറ്റ് വച്ച് കൊടുക്കണം. ഇത് ഉപയോഗിക്കുമ്പോൾ കുട്ടികളും വളർത്തുമൃഗങ്ങളും പക്ഷികളും ആയി നേരിട്ട് സമ്പർക്കത്തിൽ വരാതെ പ്രത്യേകം ശ്രദ്ധിക്കുക.

5. മഴക്കാലത്ത് ബാക്ടീരിയ മൂലം ഇന്ത്യയിൽ കണ്ടുവരുന്ന രോഗമാണ് വാട്ടരോഗം. ഇതിനെ പ്രതിരോധിക്കുവാൻ കുമ്മായം സെൻറ് ഒന്നിന് രണ്ടര കിലോ വീതം ഇടുക. എന്നിട്ട് ഒന്നര ആഴ്ച കഴിഞ്ഞ് ഒരു കിലോ ഗ്രാം സ്യൂഡോമോണസ് 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ 20 കിലോ മണലുമായി ചേർത്ത് രോഗം ബാധിച്ച തടങ്ങളിലും അതിനുശേഷം ചുറ്റുമുള്ള തടങ്ങളിലും ഇട്ടുകൊടുക്കണം.

കാലാവസ്ഥ അനുബന്ധ മറ്റു വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9446093329,9778764946

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം

English Summary: Special agricultural guidelines issued by the Center for Agricultural Knowledge
Published on: 13 June 2022, 10:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now