Environment and Lifestyle

നിസാരം! കൊതുകിനെ തുരത്താൻ ചുമന്നുള്ളി മാത്രം മതി

onion

കൊതുകിനെ തുരത്താൻ ചുമന്നുള്ളി

കൊതുക് ശല്യം വീടുകളിൽ സാധാരണമാണ്. വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കുക, വീടിന്റെ പരിസരത്ത് വെള്ളം കെട്ടി നിർത്താൻ അനുവദിക്കരുത് എന്നിവയൊക്കെയാണ് കൊതുകിനെ തുരത്താനുള്ള മികച്ച മാർഗങ്ങൾ. എന്നിരുന്നാലും മഴക്കാലത്ത് കൊതുക് ശല്യം രൂക്ഷമാവാറുണ്ട്. ഇവ പല പകർച്ചവ്യാധി രോഗങ്ങളെയും കൊണ്ടാണ് വീട്ടിലെത്തുന്നത്. കൊതുക് ശല്യം അകറ്റാൻ പല രാസവസ്തുക്കളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവ സ്ഥിരമായി ശരീരത്തിൽ എത്തുന്നത് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
തെങ്ങിൻ തൊണ്ട് കത്തിച്ചും, കുന്തിരിക്കം പുകച്ചും, കൊതുകുതിരി ഉപയോഗിച്ചുമെല്ലാം നാടൻപ്രയോഗങ്ങളും കൊതുകിനെ അകറ്റാൻ പലരും പയറ്റി നോക്കാറുണ്ട്. എന്നാൽ, അടുക്കളയിലുള്ള ഈ ഇത്തിരിക്കുഞ്ഞൻ മതി കൊതുകിനെ തുരത്താൻ എന്ന് ഒരുപക്ഷേ നിങ്ങൾക്ക് അറിയില്ല.

കൊതുകിനെ പെട്ടെന്ന് ഓടിക്കാനുള്ള അടിപൊളി വിദ്യയാണിത്. നമ്മുടെ ആരോഗ്യത്തിന് യാതൊരു കേടുപാടും കൂടാതെ കൊതുകിനെ പുകച്ച് പുറത്തുചാടിയ്ക്കാമെന്നതാണ് ഈ വിദ്യ കൊണ്ടുള്ള പ്രയോജനം.
നമ്മുടെ നിത്യേന ഉപയോഗങ്ങളിലുള്ള ഉള്ളിയാണ് കൊതുകിനെതിരെ ഫലപ്രദമായ ഉപയോഗിക്കാവുന്ന ഒറ്റമൂലി. പ്രോട്ടീന്‍, സള്‍ഫര്‍, വിറ്റാമിനുകള്‍ തുടങ്ങിയ രാസഘടകങ്ങളാല്‍ സമ്പന്നമാണ് ചുവന്നുള്ളി.

ഹൃദയസംരക്ഷണം, പ്രമേഹരോഗികളില്‍ പഞ്ചസാര നിയന്ത്രണം, രോഗാണുനാശനം, ആസ്ത്മ, കാന്‍സര്‍ തുടങ്ങി പല രോഗങ്ങൾക്കും ചുമന്നുള്ളി അഥവാ ചുവന്നുള്ളി പ്രതിവിധിയായി ഉപയോഗിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

നാട്ടുവൈദ്യത്തിലും ഗുണമേന്മയിൽ കെങ്കേമനായ ചുമന്നുള്ളി പനി, ചുമ, ശ്വാസംമുട്ടല്‍, മൂത്രാശയരോഗങ്ങള്‍, ആര്‍ത്തവരോഗങ്ങള്‍ എന്നിവയ്ക്കെതിരെ ഉപയോഗിക്കുന്നു. വിശപ്പില്ലായ്മ, ദഹനക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും ചര്‍മരോഗങ്ങൾക്കും വിഷബാധയ്ക്കും എതിരെ പ്രവർത്തിക്കുന്നതിനുള്ള ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
സവാളയിലും സൾഫർ പോലുള്ള പോഷകമൂല്യങ്ങൾ നിറഞ്ഞിട്ടുള്ളതിനാൽ ഹൃദയാരോഗ്യമുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇവ ഉപയോഗിക്കാവുന്നതാണ്. ചുമന്നുള്ളി അതുമല്ലെങ്കിൽ സവാള ഉപയോഗിച്ച് എങ്ങനെ കൊതുകിനെ പമ്പ കടത്താമെന്നത് താഴെ വിവരിക്കുന്നു.

ചുവന്നുള്ളി കൊണ്ട് എങ്ങനെ കൊതുകിനെ തുരത്താം (How to Repel Mosquito Using Onion)

ചുവന്നുള്ളിയും സവാളയും… രണ്ടും നമ്മുടെ അടുക്കളയിൽ സ്ഥിരമായി കാണുന്ന വസ്തുക്കളാണ്. ഇവയിലേതെങ്കിലും ഉപയോഗിച്ച് നിങ്ങൾക്ക് കൊതുകിനെ തുരത്താവുന്നതാണ്. ഇതിനായി തൊലി കളയാതെ ചുവന്നുള്ളി എടുക്കുക. ഇതിലേക്ക് വെള്ളം നനയ്ക്കാൻ പാടില്ല.

ചുമന്നുള്ളി ചെറുതായി മുറിച്ച് കഷ്ണങ്ങളാക്കുക. ഇവ ഒരു ചെറിയ പാത്രത്തിൽ ഇട്ട് ഒരു മുറിയിൽ സൂക്ഷിക്കുക. ജനലിന്റെ സമീപത്തായി കട്ടിലിനടിയിൽ വയ്ക്കാവുന്നതാണ്. ഇതിൽ നിന്നുള്ള മണം മാറാലകളിലും തുണികളിലും വന്നിരിക്കുന്ന കൊതുകകളെ അകറ്റുന്നു. മാത്രമല്ല, മുറിയിലേക്ക് കൊതുക് വരാതിരിക്കാനും ഇത് മികച്ച നാടൻ പ്രയോഗമാണ്. വലിയ ചെലവില്ലാതെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന സൂത്രമാണിത്.

ബന്ധപ്പെട്ട വാർത്തകൾ: ആരാമം ഒരുക്കാൻ നവീന പൂന്തോട്ട രീതികൾ

കൊതുകിനെ പുകയ്ക്കുമ്പോഴും മറ്റും ഉയരുന്ന പുക ശ്വസിക്കുന്നതിന് പ്രശ്നമുള്ളവർക്ക് ഈ പോംവഴിയെ ആശ്രയിക്കാം. കൊതുകിൽ നിന്നുണ്ടാകുന്ന രോഗങ്ങൾക്ക് പ്രതിവിധിയായും ഇത് പ്രയോജനപ്പെടുത്താം.


English Summary: Simple and Powerful Tip To Repel Mosquitoes Using Onion

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine