Updated on: 5 January, 2024 12:13 AM IST
തിരുവനന്തപുരം നഗരത്തിലെ ഗാർഹിക ഉപഭോക്താക്കൾക്കു സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ പ്രത്യേക പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോട് കൂടി ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. 

ഈ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും ജനുവരി 10 വരെ തിരുവനന്തപുരം ലോ കോളേജ് റോഡിലുള്ള അനെർട്ടിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്നു വരുന്നു. രജിസ്‌ട്രേഷൻ ചെയ്യുന്നതോടൊപ്പം പദ്ധതി നടപ്പിലാക്കുന്ന ഏജൻസികളെ നേരിട്ട് സംവദിക്കാനും ഇഷ്ടമുള്ള ഏജൻസിയെ തെരഞ്ഞെടുക്കാനും അവസരമുണ്ട്.

ഈ പദ്ധതിക്കായി വിവിധ ബാങ്കുകൾ ആകർഷകമായ പലിശ നിരയിൽ വായ്പ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. വായ്പയെടുക്കുന്ന ഉപഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ അനെർട്ട് മുഖാന്തരം 5 ശതമാനം വരെ പലിശ ഇളവും നൽകും. ഗുണഭോക്താക്കൾ സബ്സിഡി കഴിഞ്ഞുള്ള തുക മാത്രം മുടക്കിയാൽ മതി. നിലവിൽ ഹോം ലോണുകൾ ഉള്ള ഗുണഭോക്താക്കൾക്ക് ആ ലോണിന്റെ ടോപ് അപ്പ് ആയി ലോൺ ലഭിക്കും. 

പദ്ധതിയുടെ ഭാഗമാകാനും വിശദാംശങ്ങൾക്കും www.buymysun.com എന്ന വെബൈറ്റ് സന്ദർശിക്കുകയോ, 1-800-425-1803 എന്ന ടോൾ ഫ്രീ നമ്പറിലോ 9188119415 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടാം.

English Summary: Spl scheme to install solar power plants for domestic consumers in TVM city
Published on: 05 January 2024, 12:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now