Updated on: 23 March, 2023 8:09 PM IST
കേരളത്തിൽനിന്ന് കാർഷിക മേഖലയിൽ ശ്രീ രാമൻ ചെറുവയലിന് രാഷ്ട്രപതി പത്മശ്രീ പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം: പൗരപുരസ്കാരദാനച്ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു കേരളത്തിൽ നിന്നുള്ള ശ്രീ രാമൻ ചെറുവയൽ (കാർഷിക മേഖല), ശ്രീ വി പി അപ്പുക്കുട്ടൻ പൊതുവാൾ (സാമൂഹ്യ പ്രവർത്തന മേഖല), ശ്രീ എസ് ആർ ഡി പ്രസാദ് (കായികരംഗം) എന്നിവർക്കു പത്മശ്രീ നൽകി ആദരിച്ചു.

ശ്രീ രാമൻ ചെറുവയലിനാണ് കാർഷിക മേഖലയിൽ പത്മശ്രീ ലഭിച്ചത്. സുസ്ഥിര കൃഷിക്കും ജൈവ വൈവിധ്യ സംരക്ഷണത്തിനും നൽകിയ സംഭാവനകൾക്കു പേരുകേട്ട കേരളത്തിൽനിന്നുള്ള ഗിരിവർഗ കർഷകനാണു ശ്രീ രാമൻ ചെറുവയൽ.

1952 ജൂൺ 6നു വയനാടുജില്ലയിലെ മാനന്തവാടിയിൽ ജനിച്ച അദ്ദേഹം പട്ടികവർഗ സമുദായത്തിലെ കുറിച്യഗോത്രത്തിൽപെട്ടയാളാണ്. 10-ാം വയസുമുതൽ അദ്ദേഹം കൃഷിയിൽ വ്യാപൃതനായി. ജൈവകൃഷി, പ്രകൃതിവിഭവപരിപാലനം, പരമ്പരാഗത ഭക്ഷ്യവിളകളുടെ സംരക്ഷണം എന്നിവയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രകൃതിസ്നേഹികൾക്കും ഭൗമഗവേഷകർക്കുമിടയിൽ അദ്ദേഹത്തെ സവിശേഷവ്യക്തിത്വമാക്കി മാറ്റി.

ബന്ധപ്പെട്ട വാർത്തകൾ: സംരക്ഷിക്കണം മണ്ണിന്റെ ആരോഗ്യം

ശ്രീ ചെറുവയലിന്റെ കൈയിൽ, കേരളത്തിന്റെ തനതായ 52 ഇനം നെൽവിത്തുകളുടെയും വിവിധയിനം വാഴത്തൈകളുടെയും ശേഖരമുണ്ട്. കേരള കാർഷിക സർവകലാശാലയിൽ നെല്ല് ഇനങ്ങളുടെ വികസനത്തിനായി 'പാൽത്തൊണ്ടി', 'കയമ' എന്നീ രണ്ടിനം നെല്ലുകൾ ജീൻദാതാവായി  ഉപയോഗിച്ചിട്ടുണ്ട്. കുരുമുളകിനങ്ങളിലൊന്നായ 'ഉതിരൻകോട്ട' കേരളത്തിൽ ഏറ്റവും വ്യാപകമായി നട്ടുപിടിപ്പിച്ച കുരുമുളകിനമായ പന്നിയൂർ-1ന്റെ വികസനത്തിനു സംഭാവനയേകിയിട്ടുണ്ട്.

2018-ൽ ബ്രസീലിൽ നടന്ന ബെലേം 30 അന്താരാഷ്ട്ര പ്രകൃതി സമ്മേളനത്തിൽ ക്ഷണിതാവായിരുന്നു ശ്രീ ചെറുവയൽ. 2015-ൽ ദേശീയ നെല്ലുഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നെല്ലിന്റെ പുതിയ ഇനങ്ങളും സാങ്കേതികവിദ്യയും സ്വീകരിക്കുന്നതിനും ജനകീയമാക്കുന്നതിനും അദ്ദേഹം മികച്ച സംഭാവന നൽകിയതായി സാക്ഷ്യപ്പെടുത്തി. ഇതിനുപുറമെ, രാജ്യത്തുടനീളമുള്ള വിവിധ സംഘടനകളും സ്ഥാപനങ്ങളും കാർഷിക, ജൈവകൃഷി അവതരണങ്ങൾക്കായി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.

ശ്രീ ചെറുവയലിനു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012-ൽ ഇന്ത്യാഗവൺമെന്റും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും (ഹരിത വ്യക്തിത്വം) സസ്യ ജനിതകഘടന സംരക്ഷൻ (കർഷക അംഗീകാരങ്ങൾ 2013) ബഹുമതി നൽകി ആദരിച്ചു. 2018-ൽ അജ്മാൻ അൽ തല്ലയിലെ ഹാബിറ്റാറ്റ് സ്കൂൾ സംഘടിപ്പിച്ച കാർഷിക മേളയിൽ അദ്ദേഹത്തിനു പുരസ്കാരം ലഭിച്ചു. തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ  സാക്ഷ്യപത്രത്തിന് അർഹനായ അദ്ദേഹം 2019ലെ കേരള സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിലും പങ്കെടുത്തു.

English Summary: Sri Raman Cheruvayal from Kerala was awarded the Padma Shri by the President
Published on: 23 March 2023, 07:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now