Updated on: 18 July, 2021 7:18 AM IST
SSC GD 2021

സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (Constables in Central Armed Police Forces (CAPF)), എൻ.ഐ.എ (NIA), എസ്.എസ്.എഫ് (SSF) എന്നീവിടങ്ങളിൽ കോൺസ്റ്റബിൾ, ആസാം റൈഫിൾസിൽ റൈഫിൾമാൻ എന്നീ തസ്തികകളിലെ 25271 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

സ്റ്റാഫ് സെലക്ഷൻ നടത്തുന്ന എസ്.എസ്.സി ജി.ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്), എൻ.ഐ.എ, എസ്.എസ്.എഫ് എന്നീവിടങ്ങളിൽ കോൺസ്റ്റബിൾ, ആസാം റൈഫിൾസിൽ റൈഫിൾമാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.

എസ്.എസ്.സി ജി.ഡി കോൺസ്റ്റബിൾ പരീക്ഷയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 25,271 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 3 സ്കെയിൽ

ശമ്പളത്തോടു കൂടി നിയമനം ലഭിക്കും. 21,700 രൂപ മുതൽ 69,100 വരെയായിരിക്കും ശമ്പളം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രധാനപ്പെട്ട തീയതികൾ, തുടങ്ങിയവ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായപരിധി

18 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരൻമാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. സെപ്റ്റംബർ 2 ആണ് ഫീസടയ്ക്കാനുള്ള അവസാന തീയതി. ഓഫ്ലൈൻ ചെലാൻ ജനറേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 4. ഓഫ്ലൈൻ ചെലാൻ വഴി ഫീസടയ്ക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 7 ആണ്. 

എസ്.എസ്.സി ജി.ഡി കോൺസ്റ്റബിൾ ടയർ 1 സി.ബി.ടി പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.

English Summary: SSC GD 2021 Notification Released for recruitment of 25, 271 Constables - check dates & details
Published on: 17 July 2021, 10:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now