Updated on: 22 August, 2022 7:28 AM IST
SSC Stenographer Recruitment Notification 2022 Released at ssc.nic.in, Check Eligibility

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) സ്റ്റെനോഗ്രാഫർ ഗ്രൂപ്പ് സി & ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഓൺലൈൻ അപേക്ഷാ ഫോം ക്ഷണിച്ചു. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്.  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ പരീക്ഷയുടെ രജിസ്ട്രേഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സ്റ്റെനോഗ്രാഫർ സി ആൻഡ് ഡി പരീക്ഷയുടെ വിജ്ഞാപനമാണ് ആഗസ്റ്റ് 20 ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/08/2022)

അവസാന തീയതി

സെപ്റ്റംബർ 5 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായി ഫീസടക്കേണ്ട തീയതി സെപ്റ്റംബർ 6 ആണ്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in. വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

സെപ്റ്റംബർ 5 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായി ഫീസടക്കേണ്ട തീയതി സെപ്റ്റംബർ 6 ആണ്. കറക്ഷൻ വിൻഡോ സെപ്റ്റംബര്‌ 7  വരെയാണ്. നവംബറിലായിരിക്കും പരീക്ഷ നടത്തുക. 

ബന്ധപ്പെട്ട വാർത്തകൾ: പഞ്ചാബ് നാഷണൽ ബാങ്കിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

വിദ്യഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസ്സായിരിക്കണം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പന്ത്രണ്ടാം ക്ലാസ് ആണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പരിശോധിക്കാം.

പ്രായപരിധി

ഗ്രേഡ് സി യിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 18 നും 30 നും ഇടയിലായിരിക്കണം. 18നും 27നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഗ്രേഡ് ഡിയിലേക്ക് അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഐടിബിപിയിലെ സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം - 35400 - 112400

രജിസ്റ്റർ ചെയ്യേണ്ട വിധം

SSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - ssc.nic.in

ഹോംപേജിൽ, രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ നിലവിലുള്ള ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

'Apply' ടാബിന് കീഴിൽ 'സ്റ്റെനോഗ്രാഫർ' ക്ലിക്ക് ചെയ്യുക.

Stenographer Grade 'C' & 'D' Examination, 2022’ പരീക്ഷയ്ക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

അപേക്ഷാ ഫോം പൂരിപ്പിക്കുക, ആവശ്യപ്പെട്ട എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക

അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കുക

പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക.

ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 5 രാത്രി 11 മണി വരെ അപേക്ഷ സമർപ്പിക്കാം. എസ്എസ്‌സി സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി എന്നിവയുടെ വിശദമായ ഒഴിവുകളും ശമ്പള സ്കെയിലുകളും കമ്മീഷൻ പിന്നീട് അറിയിക്കും.

English Summary: SSC Stenographer Recruitment Notification 2022 Released at ssc.nic.in, Check Eligibility
Published on: 22 August 2022, 07:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now