സ്റ്റാൻഡ് അപ്പ് ഇന്ത്യ Standup India
രാജ്യത്ത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ സമൂഹങ്ങളെയും വനിതകളേയും സംരംഭ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.
- 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ചെലവ് വരുന്ന
പ്രോജക്ടുകൾക്കാണ് വായ്പ ലഭിക്കുക. - നിർമാണസ്ഥാപനങ്ങളും സേവന സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും വായ്പക്ക് അർഹരാണ്.
- പുതുസംരംഭങ്ങൾ ആരംഭിക്കുന്നതിന് മാത്രമാണ് വായ്പ.
- പ്ലാൻറ് മെഷിനറികൾ എന്നിവ സമ്പാദിക്കുന്നതിനും പ്രവർത്തനമൂലധനവും ഉൾപ്പെടുന്നതാണു വായ്പ തുക.
വായ്പ ആവശ്യമുള്ള സംരംഭകർ നേരിട്ട് ബാങ്ക് ശാഖയെ സമീപിക്കുകയോ ഉദ്യമിമിത്ര (Udyamimitra) സ്റ്റാൻഡ് അപ്പ് ഇന്ത്യ പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കുകയോ
ലീഡ് ഡിസ്ട്രിക്ട് മാനേജർമാർ വഴി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
www.standupmitra.com | www.udyamimitra.in