Updated on: 4 December, 2020 11:18 PM IST

സംസ്ഥാന ബജറ്റിൽ കാര്‍ഷികമേഖലയ്ക്ക് 2000 കോടി വകയിരുത്തി. നെല്‍കൃഷിക്ക് 118 കോടി നല്‍കും. നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കും.ഇതിനായി 40 കോടി മാറ്റിവെച്ചു. .കോള്‍ മേഖലയിലും പൊക്കാളി കൃഷിക്കും പ്രത്യേകപദ്ധതികള്‍ നടപ്പാക്കും.20000 ഏക്കറില്‍ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കും.കുട്ടനാട് കുടിവെള്ളപദ്ധതിക്ക് 290 കോടി രൂപ നീക്കിവെയ്ക്കും. തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്ക് തുറന്നു വച്ച്‌ കായല്‍ ശുദ്ധീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു. ഫലവൃക്ഷ പച്ചക്കറി കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ ചെലവഴിക്കും. ഹരിത കേരള മിഷന് ഏഴു കോടി രൂപ വകയിരുത്തുമെന്നും ബജറ്റില്‍ നിര്‍ദേശിക്കുന്നു. വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്‌കരണകേന്ദ്രത്തിന് 3 കോടി രൂപ നീക്കിവെച്ചു. വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍ നിന്നും വൈനുണ്ടാക്കാന്‍ സജ്ജീകരണം ഒരുക്കുമെന്നും ബജറ്റില്‍ നിര്‍ദേശിക്കുന്നു.

ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വീതം വിതരണം ചെയ്യും. വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി നൽകും. രണ്ട് റൈസ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും. പാലക്കാട്ടെ റൈസ് പാര്‍ക്ക് 2021ല്‍ പ്രവര്‍ത്തനസജ്ജമാക്കും. റബര്‍ പാര്‍ക്ക് വികസനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കും. പാലുത്പാദനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. ഡയറി ഫാമുകള്‍ക്ക് നാല്‍പ്പത് കോടി അനുവദിക്കുമെന്നും ബജറ്റില്‍ നിര്‍ദേശിക്കുന്നു.

ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തി.കൂടുതല്‍ ഹരിതസംരഭങ്ങള്‍, പോഷകസമ്പുഷ്ടവും ഗുണമേന്മയുള്ളതുമായ കേരള ചിക്കന്‍ വിപണിയിലെത്തിക്കാന്‍ 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ എന്നിവ ആരംഭിക്കും.നദീ പുനരുജ്ജീവനത്തിന് 20 കോടിയും ക്ലീന്‍ കേരള കമ്പനിക്ക് 20 കോടിയും ബജറ്റില്‍ വകയിരുത്തി. അരലക്ഷം കിലോമീറ്റര്‍ തോടുകള്‍ പുനരുദ്ധരിക്കും.

കയര്‍ കോര്‍പറേഷന്‍ കീഴില്‍ മൂന്ന് പുതിയ ഫാക്ടറികള്‍ ആരംഭിക്കും. വാളയാറില്‍ അന്താരാഷ്ട്ര കമ്പനിയുടെ കീഴില്‍ ചകിരി ചോര്‍ കേന്ദ്രം തുടങ്ങുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള കയര്‍ ഉത്പാദനം 40,000 ടണ്ണായി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനാവശ്യമായ ചകിരി കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന കയര്‍ പരമ്പരാഗത ഉത്പന്നങ്ങളായോ, കയര്‍ ഭൂവസ്ത്രമായോ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. 400 യന്ത്ര മില്ലുകള്‍, 2000 ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങള്‍, 200 ഓട്ടോമാറ്റിക് ജിയോ ടെക്‌സ്‌റ്റൈല്‍ ലൂമുകള്‍ എന്നിവ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.കയര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കെകോ ലോഗ് ഫാക്ടറി, റബ്ബറൈസ്ഡ് മാറ്റ്സ് ഫാക്ടറി, യന്ത്രവത്കൃത കയര്‍ ഭൂവസ്ത്ര നിര്‍മാണ ഫാക്ടറി എന്നിവ ആരംഭിക്കും.പ്ലാസ്റ്റിക്കിന് പകരം കയറിന്റെ മാച്ചിങ് ഷീറ്റ് നിര്‍മിക്കാനുള്ള ഫാക്ടറി കയര്‍ ഫെഡ് ആരംഭിക്കും.കയര്‍ ഭൂവസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിനായി യുവ എഞ്ചിനീയര്‍മാരുടെ 25 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും.യന്ത്രവത്കരണം പരമ്പരാഗത തൊഴിലാളികളേയോ തൊഴിലിനെയോ ബാധിക്കാതിരിക്കാന്‍ അവരുടെ ഉത്പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തുന്ന നിരക്കില്‍ സര്‍ക്കാര്‍ സംഭരിക്കുകയും സബ്‌സിഡി നിരക്കില്‍ വിപണനം നടത്തുകയും ചെയ്യും.കയര്‍പിരി സംഘങ്ങളുടെ ശരാശരി വാര്‍ഷിക വരുമാനം 2020-21ല്‍ 50,000 കോടിയായി ഉയര്‍ത്തും.കയര്‍ മേറലയ്ക്കായി 112 കോടിയുടെ പദ്ധതികള്‍ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ 130 കോടിയുടെ പദ്ധതികള്‍ എന്‍സിഡിസി സഹായത്തോടെ നടപ്പിലാക്കും

ഇടുക്കിക്ക് മാത്രം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ജൈവകൃഷി വ്യാപിപ്പിക്കും .ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. പ്രളയനഷ്ടം കണക്കിലെടുത്ത് റോഡ് പദ്ധതികളില്‍ ഇടുക്കിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. കിഫ്ബിയില്‍ നിന്നും മാത്രമായി ഇടുക്കിക്ക് ആയിരം കോടിയുടെ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. ബ്രാന്‍ഡഡ് കാപ്പിയുടെ ഉത്പാദനം വയനാട്ടിലെ കിന്‍ഫ്രാ പാര്‍ക്കില്‍ ആരംഭിക്കും.ഇടുക്കി പാക്കേജ് 100 കോടി രൂപ മാറ്റിവയ്ക്കും. സ്പൈസസ് പാർക്കിന്റെയും അഗ്രോ പാർക്കിന്റെയും നിർമാണം ഊർജിതപ്പെടുത്തും.വട്ടവടയിലെ ശീതകാല വിളകൾക്ക് പ്രത്യേക പരിഗണന.സമഗ്രഭൂവിനിമയ ആസൂത്രണത്തിന് 200 കോടി രൂപ. പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്ക് പ്രത്യേക ഡയറക്ടറേറ്റ്. ലൈഫ് മിഷൻ്റെ കീഴിൽ തോട്ടം തൊഴിലാളികളുടെ പാർപ്പിട പദ്ധതി..

.2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ ലക്ഷ്യം കൈവരിക്കും.25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.കുടുംബശ്രീക്കായി 250 കോടിവകയിരുത്തിയിട്ടുണ്ട്. വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തി.

English Summary: State Budget 2020:
Published on: 07 February 2020, 05:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now