Updated on: 4 December, 2020 11:18 PM IST

മികച്ച ക്ഷീര സംഘങ്ങൾക്കുള്ള ഡോ.വർഗീസ് കുര്യൻ പുരസ്‌കാരം സംസ്ഥാനത്തെ മികച്ച ക്ഷീരോൽപ്പാദക സംഘങ്ങൾക്കുള്ള രണ്ട്‌ പുരസ്കാരവും ജില്ല കരസ്ഥമാക്കി. മികച്ച ആനന്ദ്‌ മാതൃകാ ക്ഷീരസഹകരണ സംഘത്തിനുള്ള ഡോ. വർഗീസ്‌ കുര്യൻ പുരസ്കാരം അതിയന്നൂർ ബ്ലോക്കിലെ നെടിയവിരാലി ക്ഷീരസംഘത്തിനും മികച്ച പരമ്പരാഗത ക്ഷീരസംഘത്തിനുള്ള പുരസ്കാരം ചിറയിൻകീഴ്‌ ബ്ലോക്കിലെ മേൽ കടയ്ക്കാവൂർ ക്ഷീരവ്യവസായ സംഘത്തിനും ലഭിച്ചു. പ്രശസ്തിപത്രവും ഒരുലക്ഷം രൂപ വീതവുമാണ്‌ പുരസ്കാരം. പാൽ സംഭരണം, സംസ്കരണം, ഓഡിറ്റ്‌ ക്ലാസിഫിക്കേഷൻ, വാർഷിക വിറ്റുവരവ്‌, ക്ഷീരകർഷക ക്ഷേമപ്രവർത്തനങ്ങൾ എന്നിവ കണക്കാക്കിയാണ്‌ പുരസ്കാരം നിർണയിച്ചത്‌.

സംസ്ഥാനത്തെ 3228 ആനന്ദ്‌ മാതൃക ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നാണ്‌ നെടിയവിരാലി സംഘം ഒന്നാമതെത്തിയത്‌. 3763 ക്ഷീര സഹകരണ സംഘങ്ങളിൽനിന്നാണ്‌ മേൽ കടയ്ക്കാവൂർ സംഘത്തിന്റെ പുരസ്കാരനേട്ടം.

ക്ഷീരമേഖലയിൽ ഏത്‌ അവാർഡ്‌ പ്രഖ്യാപനമുണ്ടായാലും അതിലൊന്ന്‌ മിൽകോയുടെ കൈയിലെത്തും. ഇത്തവണ സംസ്ഥാനത്തെ ഏറ്റവും മികച്ച പരമ്പരാഗത ക്ഷീരസംഘത്തിന്‌ നൽകുന്ന ഡോ. വർഗീസ്‌ കുര്യൻ പുരസ്‌കാരമാണ്‌ മേൽകടയ്ക്കാവൂർ ക്ഷീരസംഘത്തെ തേടിയെത്തിയത്‌. രാജ്യത്തിനുതന്നെ മാതൃകയായ മിൽകോയുടെ ഖ്യാതി തിരിച്ചറിഞ്ഞ്‌ നിരവധി സംസ്ഥാനങ്ങളിൽനിന്നുപോലും നിരവധിപേർ ഇവിടെ എത്തുന്നുണ്ട്‌.

1972ലാണ്‌ 30 കർഷകരെ സംഘടിപ്പിച്ച്‌ സംഘം പ്രവർത്തനം തുടങ്ങിയത്‌. ക്രമേണ കവർ പാൽ വിതരണവും വിജയകരമായി നടപ്പാക്കി. അങ്ങനെ 2000-ൽ മിൽകോ രൂപം കൊണ്ടു. മൂല്യവർധിത ഉൽപ്പന്നങ്ങളും ഉണ്ടാക്കാൻ തുടങ്ങി. ഘട്ടംഘട്ടമായി കവർപാൽ ജില്ലയിലും സമീപജില്ലകളിലും വ്യാപിച്ചു. ഐസ്ക്രീം മുതൽ രുചിയേറും പാലുൽപ്പന്നങ്ങൾവരെ ഉണ്ടാക്കി വിൽപ്പന വ്യാപകമാക്കി. മിൽകോ വളർച്ചയേറിയപ്പോൾ സ്വന്തമായി ഫാം ആരംഭിച്ച്‌ ഐഎസ്ഒ അംഗീകാരം നേടി.

ഗോമൂത്രത്തിൽ ചാണകം, പാൽ, നെയ്യ്, തൈര് തുടങ്ങിയ ഉൽപ്പന്നങ്ങൾചേർന്ന് ശാസ്ത്രീയമായി പഞ്ചഗവ്യം എന്ന ജൈവവളം ഉണ്ടാക്കി ശ്രദ്ധേയമായി. ദേശീയ അവാർഡ് നേടിയ സയന്റിസ്റ്റ് കൂടിയായ ഡോ. പി കമലഹാസൻപിള്ള ഇതിന്‌ നേതൃത്വം നൽകി.കേരളത്തിൽ ആദ്യമായി മിൽക്ക്‌ എടിഎം ആറ്റിങ്ങൽ വീരളത്ത് സ്ഥാപിച്ചത് വിജയകരമായി പ്രവർത്തനം തുടരുന്നു. കന്നുകുട്ടികളെ സംരക്ഷിക്കുന്നതിനും വേണ്ടി ക്ഷീരവികസന വകുപ്പ് മുഖാന്തരം മിൽകോ ഡെയ്‌റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി മേൽകടയ്ക്കാവൂരിൽ കിടാരി പാർക്ക് സ്ഥാപിച്ച്‌ അവിടെയും മിൽകോ മാതൃകയായി. സാധാരണ ജൈവ വളത്തെക്കാൾ മികച്ച ഫലം തരുന്ന ചാണകക്കൂട്ട് ഇവിടെനിന്ന്‌ നിർമിക്കുന്നുണ്ട്‌. 

കാഞ്ഞിരംകുളത്തേയും സമീപപ്രദേശത്തെ ക്ഷീര കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് 27 വർഷമായി അതിയന്നൂർ ബ്ലോക്കിലെ നെടിയവിരാലി ക്ഷീരസംഘത്തിൻ്റെ പ്രവർത്തനം.1983 ൽ 31 അംഗങ്ങളിൽ നിന്ന് 50 ലിറ്റർ പാൽ ശേഖരിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ പാൽ ശേഖരിച്ചു മിൽമയ്ക്ക് കൈമാറുക മാത്രമായിരുന്നു പ്രവർത്തനം .രണ്ടുവർഷം മുൻപ് ഇവിടെ പ്രാദേശിക വിൽപ്പനയും തുടങ്ങി. മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഇവിടെ നിന്നും ലഭിക്കും .ഇന്ന് 167 ക്ഷീര കർഷകർ സംഘത്തിലെ അംഗങ്ങളാണ് .രണ്ടായിരത്തി എഴുന്നൂറ് ലിറ്റർ പാൽ ദിവസവും സംഘത്തിന് കൈമാറും 25 ക്ലസ്റ്റർ സംഘങ്ങളിലെ പതിനായിരം പാലും ഇവിടെ ശേഖരിച്ചു മിൽമയ്ക്കു നൽകുന്നു

കർഷകർക്ക് പൽ വിലയുടെ രണ്ട് ശതമാനം ഇൻസെന്റീവ് കാലിത്തീറ്റയ്ക്ക് സബ്‌സിഡി തീറ്റപ്പുൽ കൃഷിക്കുള്ളസഹായം, ക്ഷീരസാന്ത്വനം കന്നുകാലി ഇൻഷുറൻസ് തുടങ്ങിയ വിവിധ പദ്ധതികളുണ്ട് .തൊഴുതു നിർമാണത്തിനും രോഗികളായ ക്ഷീരകർഷകർക്ക് ചികിത്സാസഹായം നൽകുന്നതിനുള്ള പദ്ധതികളുമുണ്ട്.

 

English Summary: State Diary Award
Published on: 24 February 2020, 05:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now