Updated on: 23 October, 2022 9:11 PM IST
സംസ്ഥാനത്ത് അത്യാധുനിക തൊഴിൽ പഠന കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിൽ: മന്ത്രി വി.ശിവൻകുട്ടി

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്  കീഴിൽ ഡൽഹിയിൽ  പ്രവർത്തിക്കുന്ന വി വി ഗിരി ഇൻസ്റ്റിറ്റ്യൂട്ടിന്റെ  മാതൃകയിൽ സംസ്ഥാനത്തും  ആധുനിക സംവിധാനങ്ങളോടെയുള്ള തൊഴിൽ പഠന കേന്ദ്രം ആരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിൽ ഡ്രോൺ ഉപയോഗം; തൊഴിൽ നശിപ്പിക്കുകയല്ല, തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുകയാണെന്ന് DFI പ്രസിഡന്റ് സ്മിത്ത് ഷാ

ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രം (CEAS)  പുതിയ അസിസ്റ്റന്റുമാർക്കായി സംഘടിപ്പിച്ച ഇൻഡക്ഷൻ ട്രെയിനിങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ വകുപ്പും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പും ഒത്തുചേർന്ന് പരസ്പര ധാരണയോടെ അധ്യാപകരേയും പരിശീലകരെയും  സഹകരിപ്പിച്ചുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നവർ ഇനി വായ്‌പ പദ്ധതി തേടി അലയേണ്ട

പരിശീലകർക്കും പരിശീലനം നേടാനെത്തുന്നവർക്കും മികച്ച അന്തരീക്ഷത്തിൽ പരിശീലനത്തിൽ ഏർപ്പെടാൻ കഴിയണം. എവെറസ്റ്റ് കൊടുമുടി കീഴടക്കിയ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷേഖ് ഹസ്സൻ ഖാനെ  ഫലകം നൽകി  മന്ത്രി ആദരിച്ചു. പുതുതായി സർവ്വീസിൽ പ്രവേശിച്ച  35 അസിസ്റ്റന്റുമാർക്ക്  അദ്ദേഹം സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികള്‍: തൊഴിൽ വകുപ്പിലെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും

സെക്രട്ടേറിയറ്റ് ആനക്‌സ് 2 ലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ  ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറി സീമ എസ്. സ്വാഗതവും അണ്ടർ സെക്രട്ടറി ഷാജി എസ്. നന്ദിയും പറഞ്ഞു.

English Summary: State-of-the-art vocational training center under consideration: Minister V. Shivankutty
Published on: 23 October 2022, 08:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now