Updated on: 4 December, 2020 11:18 PM IST

സംസ്ഥാന സര്‍ക്കാരിന്റെ ഈ വർഷത്തെ വനിതാരത്ന പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു.വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള പുരസ്‌കാരം ഡോ. വനജ സ്വന്തമാക്കി. .സി.ഡി. സരസ്വതി, പി.യു ചിത്ര, പി.പി. രഹ്നാസ്, ഡോ. പാര്‍വതി എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ. 

കാസര്‍ഗോഡ് പീലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ പ്രൊഫസറായ ഡോ വനജ കാർഷിക ഗവേഷണ രംഗത്ത് ഊർജിത പ്രവർത്തനം കാഴ്ചവച്ച വ്യക്തിയാണ്. കേരളത്തിന്റെ തനത് കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഏഴോം 1, ഏഴോം 2 എന്നീ നെൽവിത്തുകൾ വികസിപ്പിക്കുകയും ചെയ്തു. കുരുമുളകിന്റെ ദ്രുതവാട്ട രോഗത്തെ പ്രതിരോധിക്കുന്ന ആദ്യത്തെ ഇന്റർ സ്‌പെസിഫിക് ഹൈബ്രിഡ് വികസിപ്പിച്ചു. 8 ശാസ്ത്ര പുസ്തകങ്ങൾ, 58 ശാസ്ത്ര പ്രബന്ധങ്ങൾ, 51 ലേഖനങ്ങൾ എന്നിവ രചിക്കുകയും നിരവധി പുരസ്‌കാരങ്ങൽ ലഭിക്കുകയും ചെയ്തു.

English Summary: State Vanitha Ratna award for Dr. Vanaja
Published on: 05 March 2020, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now