Updated on: 12 November, 2022 8:38 PM IST
Central Government Offices Holidays 2023

സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ 2023 ലെ അവധിദിനങ്ങള്‍ നിശ്ചയിച്ചു. 17 അവധി ദിനങ്ങളും 41 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: Bank Holidays Latest: ഓഗസ്റ്റിൽ 13 ദിവസങ്ങൾ ബാങ്ക് അടഞ്ഞുകിടക്കും

അവധി ദിനങ്ങള്‍ :

ജനുവരി 26   റിപ്പബ്ലിക് ദിനം

ഏപ്രില്‍ 4      മഹാവീര ജയന്തി

ഏപ്രില്‍ 07    ദുഃഖവെള്ളി

*ഏപ്രില്‍ 21 ഈദുല്‍ ഫിത്വര്‍ (റംസാന്‍

മെയ് 5-            ബുദ്ധപൂര്‍ണിമ

*ജൂണ്‍ 28-       ഈദുല്‍ സുഹ (ബക്രീദ്)

*ജൂലൈ 28    മുഹറം

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർക്ക് തപാൽ വകുപ്പിന്റെ വാതിൽപ്പടി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനം

ആഗസ്ത്  15    സ്വാതന്ത്യദിനം

ആഗസ്ത്  29    തിരുവോണം

സെപ്തംബര്‍ 6             ജന്മാഷ്ടമി

*സെപ്തംബര്‍ 27         നബിദിനം

ഒക്ടോബര്‍ 2            ഗാന്ധിജയന്തി

ഒക്ടോബര്‍ 23          മഹാനവമി

ഒക്ടോബര്‍ 24          വിജയദശമി

നവംബര്‍ 12              ദീപാവലി

നവംബര്‍ 27              ഗുരുനാനാക് ജയന്തി

ഡിസംബര്‍ 25           ക്രിസ്മസ്

ഇവയില്‍ ഏപ്രില്‍ 21: ഈദുല്‍ ഫിത്വര്‍ (റംസാന്‍) , ജൂണ്‍ 28- ഈദുല്‍ സുഹ (ബക്രീദ്), ജൂലൈ 28-മുഹറം, സെപ്തംബര്‍ 27- നബിദിനം എന്നിവ ചാന്ദ്രപ്പിറവി അനുസരിച്ചു മാറ്റം വരാം. സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങള്‍ക്കു പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകള്‍ക്കും അവധി.

41 നിയന്ത്രിത അവധി ദിനങ്ങളില്‍ 2 എണ്ണം ജീവനക്കാര്‍ക്കു തിരഞ്ഞെടുക്കാം. ഈ പട്ടികയില്‍ ജനുവരി 2-മന്നം ജയന്തി, ജനുവരി 14- മകരസംക്രാന്തി, ഫെബ്രുവരി 18- മഹാശിവരാത്രി, മാര്‍ച്ച് 12 -അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ഏപ്രില്‍ 9 -ഈസ്റ്റര്‍, ഏപ്രില്‍ 14-വിഷു, ജൂലൈ 17- കര്‍ക്കടക വാവ്, ഓഗസ്റ്റ് 28- ഒന്നാം ഓണം, ഓഗസ്റ്റ് 30- മൂന്നാം ഓണം, ഓഗസ്റ്റ് 31 -നാലാം ഓണം/ ശ്രീനാരായണ ഗുരുജയന്തി, സെപംതംബര്‍ 19- ഗണേശ ചതുര്‍ത്ഥി, സെപംതംബര്‍  22- ശ്രീനാരായണ ഗുരു സമാധി ദിനം എന്നീ വിശേഷ ദിനങ്ങളും ഉള്‍പ്പെടുന്നു.

കേന്ദ്ര ജീവനക്കാര്‍ക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2023 -ലെ അവധിദിനങ്ങളെ സംബന്ധിച്ച്  ഈ തീരുമാനം കൈക്കൊണ്ടത്.

English Summary: State's Central Government Offices Holidays 2023
Published on: 12 November 2022, 08:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now