കേരള മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ ആക്ട് 2019 പ്രകാരം, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് RED ക്യാറ്റഗറിയിൽ ഉൾപ്പെടുത്താത്ത വ്യവസായങ്ങൾ തുടങ്ങുവാൻ ബന്ധപ്പെട്ട Nodal Agency യുടെ പക്കൽനിന്നും ലഭിക്കുന്ന Acknowledgement Certificate മതിയാവും. ഇത്തരത്തിൽ തുടങ്ങിയിരിക്കുന്ന വ്യവസായത്തിന് സ്റ്റോപ്പ് മെമ്മോ കൊടുക്കുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ടോ ?
മേൽപ്പറഞ്ഞ ആക്ടിന്റെ വകുപ്പ് 2(C) പ്രകാരം, ഈ നിയമത്തിന്റെ പരിധിയിൽ നിന്നു ലഭിക്കുന്ന ACKNOWLEDGEMENT CERTIFICATE ഉണ്ടെങ്കിൽ വ്യവസായം തുടങ്ങുവാൻ ആവശ്യമായ സംസ്ഥാന ഗവൺമെന്റിന്റെ കീഴിൽ വരുന്ന Licenses, Permissions, Approvals, Clearances, Registration, Consents, No Objection Certificates എന്നിവ മൂന്നു വർഷത്തേക്ക് ആവശ്യമില്ല.
എന്നാൽ ഇത്തരത്തിൽ തുടങ്ങിയ വ്യവസായം പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നുവെന്ന പരാതിയിൽ വ്യവസായത്തിന് Stop Memo കൊടുക്കുവാൻ പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 233A പ്രകാരം സെക്രട്ടറിക്ക് അധികാരമുണ്ട്. എന്നാൽ വകുപ്പ് 233A (2) പ്രകാരം അങ്ങനെയുള്ള സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട വിഭാഗത്തിൽപ്പെട്ട വിദഗ്ധ സമിതിയുടെ അഭിപ്രായം സെക്രട്ടറിക്ക് ലഭിക്കേണ്ടതുണ്ട്. അത്തരത്തിൽ വിദഗ്ധ അഭിപ്രായം ഇല്ലാതെ സെക്രട്ടറി നൽകുന്ന സ്റ്റോപ്പ് മെമ്മോകൾക്ക് നിയമപരമായ നിലനിൽപ്പില്ല.