സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാൻറ്' പദ്ധതി പ്രകാരം 50,000 രൂപ വരെ ഇത്തരം പ്രോജക്ടുകൾക്ക് സബ്സിഡി ലഭിക്കും. 1.25 ലക്ഷം രൂപ മൊത്തം പദ്ധതിച്ചെലവ് വരികയും ഒരു ലക്ഷം രൂപ വായ്പയായി കെ.എഫ്.സി.യിൽനിന്ന് എടുക്കുകയും ചെയ്യുമ്പോഴാണ് 50,000 രൂപ ഗ്രാൻറായി ലഭിക്കുക.
പദ്ധതിച്ചെലവിൻറെ 40 ശതമാനം വരെ ഇങ്ങനെ സബ്സിഡിയായി ലഭിക്കുന്നതാണ്. സ്ത്രീകൾ, യുവാക്കൾ (40 വയസ്സിൽ താഴെ),എസ്.സി./എസ്.ടി., അംഗപരിമിതർ, വിമുക്തഭടന്മാർ എന്നിവർ
ക്കാണ് 40 ശതമാനം വരെ ഗ്രാൻറ് ലഭിക്കുക.
അല്ലാത്തവർക്ക് 30 ശതമാനം. ഈ സബ്സിഡി കൂടി ലഭിക്കുന്നതോടെ ഒരു ലക്ഷം രൂപ വായ്പ എടുക്കുന്ന ഒരു വനിതയ്ക്ക് 50,000 രൂപ മാത്രം തിരിച്ചടച്ചാൽ മതി.