Updated on: 27 August, 2022 9:29 PM IST
കരിമ്പ് കൃഷി പുനരുജീവനവും ശര്‍ക്കര ഉത്പാദനവും പദ്ധതിക്ക് തുടക്കമായി

പത്തനംതിട്ട: കരിമ്പ് കൃഷി വ്യാപിപ്പിക്കാനും അതില്‍നിന്നും ശര്‍ക്കര ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിനും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കരിമ്പ് കൃഷി പുനരുജീവനവും ശര്‍ക്കര ഉത്പാദനവും  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: പല രീതികളിലുള്ള കരിമ്പ് കൃഷി ഏതൊക്കെയാണെന്ന് നോക്കാം

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് കരിമ്പ് കൃഷി നടത്താനും അതില്‍ നിന്ന് ശര്‍ക്കര ഉത്പാദിപ്പിച്ച് കര്‍ഷക ഉത്പാദക സംഘടനകളുടെ ചുമതലയില്‍ വിപണനം നടത്തുന്നതിനുമാണ് പദ്ധതി തയാറാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കരിമ്പ് കൃഷി പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം 25 ലക്ഷം രൂപ വിനിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വള്ളിക്കോട് പഞ്ചായത്തും പദ്ധതിക്ക് തുക വകയിരുത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കരിമ്പുകൃഷി വീട്ടില്‍ ചെയ്യാന്‍ തയ്യാറാണോ? എങ്കില്‍ ഒന്ന് ശ്രദ്ധിയ്ക്കൂ

കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പങ്കാളികളാകാം. കൃഷിവകുപ്പില്‍ നിന്നും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് സബ്സിഡി ലഭ്യമാകും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക ഉത്പാദക കമ്പനികള്‍ ശര്‍ക്കരയുടെ വിപണനം ഏറ്റെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: ശർക്കരയാണോ പഞ്ചസാരയാണോ ആരോഗ്യത്തിൽ മുന്നിൽ

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ. കോശി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ജോസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ലി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English Summary: Sugarcane cultivation revival and jaggery production started the project
Published on: 27 August 2022, 09:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now