വ്യാപമായ തോതിൽ മഴ സാധ്യത ഇല്ലെങ്കിലും എല്ലാ ജില്ലകളിലും പലയിടത്തായി ഇടിയോടു കൂടിയ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ വെള്ളിയാഴ്ചയാണ് കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. ചില കാലാവസ്ഥ മോഡലുകൾ പ്രകാരം വടക്കൻ ജില്ലകളിൽ പരക്കെ ശക്തമായ മഴ സാധ്യത കാണുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത നിലവിൽ സ്ഥിരീകരിക്കാൻ ആയിട്ടില്ല.
മധ്യ തെക്കൻ ജില്ലകളിൽ പലയിടത്തും ഇടിയോടു കൂടിയ മഴ ഇന്ന് ലഭിക്കും. ഉച്ചക്ക് ശേഷം ഉള്ള സമയം മുതൽ രാത്രി പത്തുമണി വരെയുള്ള സമയത്തിൽ ആണ് മധ്യ തെക്കൻ ജില്ലകളിൽ മഴ സാധ്യത. എറണാകുളം കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലും തൃശൂർ ജില്ലയുടെ കിഴക്കൻ മേഖല, ജില്ലയുടെ തെക്കൻ പാതിയിലുമായി അങ്ങിങ്ങായി ഇന്ന് മികച്ച മഴയ്ക്ക് സാധ്യത ഉണ്ട്.
ഇടുക്കി ജില്ലയുടെ വടക്കൻ മേഖലലും പടിഞ്ഞാറൻ പ്രദേശങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴ ലഭിക്കും.
കൊല്ലം തിരുവനന്തപുരം ജില്ലകളിൽ അങ്ങിങ്ങായി ഇടിയോടു കൂടിയ മഴ ലഭിക്കും.
കോഴിക്കോട് വയനാട് ജില്ലാ അതിർത്തി മേഖലകൾ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ ആയി ചില ഇടങ്ങളിൽ മഴ ലഭിക്കും.
രാത്രി വൈകിയോ പുലർച്ചെ സമയത്തോ ആയി മലപ്പുറം കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടായിടങ്ങളിൽ മഴ ലഭിച്ചേക്കാം.