കൊച്ചി: കേരളത്തിൽ പകൽ സമയം വെയിലത്ത് ജോലി ചെയുന്ന എല്ലാ തൊഴിലളികൾക്കും ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമം ആയിരിക്കും.
നാട്ടിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ തപനില ക്രമതീതമായി ഉയരുന്നതുമായ സാഹചര്യത്തിലാണ് ഈ സമയ പുനഃക്രമീകരണം.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടു ക്കുന്ന തൊഴിലാളികൾക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാകുന്നതിന് തൊഴിലാ ളികളുടെ സമയം പുനഃക്രമീകരിച്ചു.
ഫെബ്രുവരി 17 മുതൽ ഏപ്രിൽ 30 വരെയാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഉള്ള സമയത്തിന് ഉള്ളിൽ 8 മണിക്കൂർ ആയി കുറച്ചു.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയുന്ന തൊഴിലാളികൾക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമികരിച്ചട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 3000അടിയിൽ കൂടുതൽ ഉയരമുള്ളസൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകൾക് ഇ ഉത്തരവ് ബാധകമല്ല എന്നും ലേബർ കമ്മീഷണർ അറിയിച്ചു.