1. News

കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലയിൽ ഇടിവുണ്ടാക്കും

കാലാവസ്ഥാ വ്യതിയാനം മൂലം കർഷകരുടെ വരുമാനതിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടാകുമെന്നു സാമ്പത്തിക സർവ്വേ മുന്നറിയിപ്പ് നൽകുന്നു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ജാഗ്രതയോടെയുള്ള തുടർ നടപടികൾ ഉണ്ടാകണമെന്നും സർവ്വേ നിർദേശിക്കുന്നു.കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക വരുമാനത്തിൽ 15-18 ശതമാനം വരെ കുറവുണ്ടാകാം.

KJ Staff

കാലാവസ്ഥാ വ്യതിയാനം മൂലം കർഷകരുടെ വരുമാനതിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടാകുമെന്നു സാമ്പത്തിക സർവ്വേ മുന്നറിയിപ്പ് നൽകുന്നു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ജാഗ്രതയോടെയുള്ള തുടർ നടപടികൾ ഉണ്ടാകണമെന്നും സർവ്വേ നിർദേശിക്കുന്നു.കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക വരുമാനത്തിൽ 15-18 ശതമാനം വരെ കുറവുണ്ടാകാം. ജലസേചന സൗകര്യമില്ലാത്ത മേഖലകളിൽ ഇത് 20-25 ശതമാനം വരെയാകാം. കണിക, തുള്ളിനന സംവിധാനം വഴി ജലസേചനം മെച്ചപ്പെടുത്തിയും വൈദ്യുതി,രാസവളം സബ്സിഡി ഒഴിവാക്കി ഗുണഭോക്താവിന് നേരിട്ട് സാമ്പത്തിക സഹായം നല്കിയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാകും.

ഭക്ഷ്യധാന്യ കേന്ദ്രിത കാർഷിക നയം പുനരവലോകനം ചെയ്യണമെന്നും സർവ്വേ നിർദേശിക്കുന്നു . കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർക്കുണ്ടാകുന്ന നഷ്ടത്തിൻ്റെ ആഘാതം കുറയ്ക്കുന്നതിന് വിള ഇൻഷുറൻസും നൂതന സാങ്കേതിക വിദ്യയും ഫലപ്രദമായി ഉപയോഗപ്പെടുത്തണം. കൃഷി സംസ്ഥാന വിഷയമായതിനാൽ ജി. എസ്. ടി. കൗൺസിലിന് സമാനമായ സംവിധാനം കൊണ്ടു വരണമെന്നും സർവ്വേ നിർദ്ദേശിക്കുന്നു .പുരുഷന്മാർ ജോലി തേടി നഗരങ്ങളിലേക്ക് കുടിയേറുന്നതിനാൽ കാർഷികമേഖല സ്ത്രീ കേന്ദ്രിതമാകുന്നതായി സാമ്പത്തിക സർവ്വേ സൂചിപ്പിക്കുന്നു. സ്ത്രീ കർഷകരുടേയും, തൊഴിലാളികളുടെയും, സംരംഭകരുടെയും എണ്ണം വർധിച്ചു വരികയാണ്.

അതുകൊണ്ട് സർക്കാർ സ്ത്രീകേന്ദ്രിത നയം രൂപവത്കരിക്കണം. സ്ത്രീകൾക്ക് കൃഷിയിറക്കുന്നതിന് ഭൂമിയും,വായ്പയും,വിത്തും വെള്ളവും മികച്ച വിപണിയും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കാർഷിക മേഖലയിലേക്ക് സ്ത്രീകളെ ആകർഷിക്കുന്നതിന് വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളിൽ കുറഞ്ഞത് 30 ശതമാനം സ്ത്രീകളായിരിക്കണമെന്ന് സർക്കാർ നിഷ്കര്ഷിക്കുന്നുണ്ടെന്നും സർവ്വേ പറയുന്നു. സ്ത്രീകേന്ദ്രിത പദ്ധതികൾക്ക്‌ പ്രാധാന്യം നല്കുന്നു. വനിതാ സ്വയംസഹായ സംഘങ്ങള്ക്ക് ലഘുവായ്പാ പദ്ധതിവഴി സാമ്പത്തികസഹായം ലഭ്യമാക്കുന്നുണ്ടെന്നും സർവ്വേയിൽ പറയുന്നു.

English Summary: Weather change to affect agriculture

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds