Updated on: 18 November, 2022 11:35 AM IST
സപ്ലൈകോ ആർക്കൈവ്‌സ് മന്ത്രി ജി.ആർ. അനിൽ ഇന്ന് (നവംബർ 18) ഉദ്ഘാടനം ചെയ്യും

സപ്ലൈകോ ആർക്കൈവ്‌സിൻറെ ഉദ്ഘാടനം ഇന്നു (നവംബർ 18) രാവിലെ 9ന്  ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വക്കേറ്റ് ജി.ആർ അനിൽ കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നിർവഹിക്കും.

48 വർഷം പിന്നിട്ട സപ്ലൈകോ സമീപ കാലത്ത് നടത്തിയ ശ്രദ്ധേയ ചുവടുവയ്പ്പുകളുമായി ബന്ധപ്പെട്ട ഫോട്ടോകൾ, ശാസ്ത്രീയ സംഭരണ മാതൃകകൾ, ഗുണനിലവാര പരിശോധന  ഉപകരണങ്ങൾ  തുടങ്ങിയവയാണ് ആർക്കൈവ്‌സിലുള്ളത്.  ഓഗസ്റ്റ് 25ന് പ്രവർത്തനമാരംഭിച്ച സപ്ലൈകോ റിസർച്ച് ആൻഡ് ട്രെയിനിംഗ് അക്കാദമിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ്  ആർക്കൈവ്‌സ് സജ്ജീകരിക്കുന്നത് .

 ഭക്ഷ്യവസ്തുക്കളുടെ ശാസ്ത്രീയ സംഭരണ രീതികളും ഗുണനിലവാര പരിശോധനാ നടപടികളും സപ്ലൈകോ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പരിചിതമാക്കുന്നതിനായാണ് ആർക്കൈവ്‌സ് തയ്യാറാക്കിയിരിക്കുന്നതെന്ന്  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി അറിയിച്ചു.

കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻറിലും സപ്ലൈകോയിലും  ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്.

ഭക്ഷ്യധാന്യങ്ങളുടെ ഈർപ്പം പരിശോധിക്കുവാൻ ഉപയോഗിച്ചിരുന്ന ഹോട്ട് എയർ ഓവൻ, രാസ പരിശോധനയുടെ ഭാഗമായി ആഷ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന മഫിൾ ഫർണസ്, ഭക്ഷ്യധാന്യങ്ങളുടെ വലിപ്പം പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ലാബ് സിഫ്റ്ററും സീവ് സെറ്റും, സീഡ് ഗ്രേഡർ,  ഹോട്ട് പ്ലേറ്റ്,  ഇല്യൂമിനേറ്റഡ് പ്യൂരിറ്റി ബോർഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ഭക്ഷ്യധാന്യസംഭരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന കീടങ്ങളുടെ മൗണ്ട് ചെയ്ത സാന്പിളുകളും  ഇവയുടെ ജീവിതചക്രവും നിയന്ത്രണ മാർഗങ്ങളും വിശദമാക്കുന്ന  വീഡിയോയും പ്രദർശനത്തിനുണ്ട്.

English Summary: Supplyco Archives Minister G.R. Anil will inaugurate today (November 18)
Published on: 18 November 2022, 11:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now