Updated on: 13 January, 2021 8:35 PM IST
പ്രവര്‍ത്തനോദ്ഘാടനം ജനുവരി 15 ന് വൈകിട്ട് നാലിന്

കൊല്ലം പെരിനാട് ഗ്രാമപഞ്ചായത്തില്‍ ചെറുമൂട് ജംഗ്ഷനിലെ സപ്ലൈകോ മാവേലി സ്റ്റോര്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ മാവിളയില്‍ കോംപ്ലക്‌സില്‍ സൂപ്പര്‍ മാര്‍ക്കറ്റായി പ്രവര്‍ത്തനം ആരംഭിക്കുന്നു.

അതോടൊപ്പം കണ്ണനല്ലൂര്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ കെ എം ആര്‍ക്കേഡ് കെട്ടിടത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ സൂപ്പര്‍ മാര്‍ക്കറ്റായി പ്രവര്‍ത്തനം ആരംഭിക്കുന്നത്തിന്റെ ഉദ് ഘാടനവും നടക്കും

രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും പ്രവര്‍ത്തനോദ്ഘാടനം ജനുവരി 15 ന് വൈകിട്ട് നാലിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും.The two supermarkets will be inaugurated on January 15 at 4 pm by Food and Public Distribution Minister P Thilothaman.

ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും.

ചടങ്ങിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ജലജ കുമാരി, ജില്ലാ പഞ്ചായത്തംഗം എന്‍ എസ് പ്രസന്നകുമാര്‍, മുഖത്തല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സജീവ്, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ്‌കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ എ ഷാനിബ, സജാദ് സലിം, സപ്ലൈകോ തിരുവനന്തപുരം മേഖല മാനേജര്‍ പി ജയപ്രകാശ്, ജില്ലാ സപ്ലൈ ഓഫീസര്‍ ടി ഗാനാദേവി എന്നിവരും

കൂടാതെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ബി ജയന്തി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തില്‍ സുനില്‍, പെരിനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ എസ് ശ്രുതി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനില്‍കുമാര്‍, ഡിപ്പോ മാനേജര്‍ ജി എസ് ഗോപകുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കയർ ഭൂവസ്ത്ര പദ്ധതി : ഓൺലൈൻ സെമിനാറുകൾ 20 മുതൽ

English Summary: Supplyco supermarkets will be inaugurated on January 15 at Cherumoodu and Kannanallur in Kollam
Published on: 13 January 2021, 08:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now