കൊച്ചി നഗരത്തിൽ സപ്ലൈകോ നടപ്പാക്കിയ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം ഓഗസ്റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കും. ആപ്പുകൾ വഴി ഓർഡർ നൽകാം. സാധനങ്ങളെത്തിക്കുന്നതിനു ചെറിയ ഫീസ് ഈടാക്കും. വിഡിയോ കോൺഫറൻസ് വഴി നടന്ന സപ്ലൈകോ ബോർഡ് യോഗത്തിലാണു തീരുമാനം. സ്റ്റാർട്ടപ്പുകൾ ചെയ്ത ആപ്പുകളും നിലവിലുള്ള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി ഉപയോഗിക്കും.
ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ഓഗസ്റ്റ് മുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2000 രൂപ ഈടാക്കും. ഒരു കമ്പനിയുടെ ഉൽപന്നങ്ങൾ മാത്രം പ്രത്യേകം വിൽപനയ്ക്കു വയ്ക്കുന്നതിനു പ്രിഫേർഡ് ഷെൽഫിങ് ഫീസായി 2000 രൂപ ഈടാക്കും. പ്രവാസികൾക്ക് സപ്ലൈകോ സ്റ്റോർ ആരംഭിക്കാൻ അവസരം നൽകും. ഡിജിറ്റൽ ഡോക്യുമെന്റ് ഫയൽ സിസ്റ്റത്തിലേക്കു മാറുന്നതിന് 1.9 കോടി രൂപ ചെലവഴിക്കും.
The online food distribution system implemented by Supplyco in Kochi city will be extended across the state by August. You can order through apps. A small fee will be charged for delivery of goods. The decision was taken at a Supplyco board meeting held via video conference. Apps made by startups and existing food distribution apps will be used for this.