Updated on: 22 January, 2023 6:36 PM IST
52 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്ന സുവര്‍ണഭവനം പദ്ധതിക്ക് തുടക്കമായി

ഇടുക്കി: ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സുവര്‍ണ ഭവനം പദ്ധതി എം എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ജില്ലയിലെ 52 പഞ്ചായത്തുകളിലെയും അര്‍ഹരായ ഒരു കുടുംബത്തിന് വീതം ഭവനം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് സുവര്‍ണ ഭവനം പദ്ധതി. 4 ലക്ഷം രൂപ ചിലവുള്ള വീടാണ് ഒരോ കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുക.

ഇങ്ങിനെ 52 വീടുകള്‍ക്കായി 2 കോടി 8 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. മലയോര മേഖലയായ ഇടുക്കി 50 വര്‍ഷം കൊണ്ട് വിവിധ മേഖലകളില്‍ മെച്ചപ്പെട്ട വികസനം കൈവരിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം എം മണി എം എല്‍ എ പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. എല്ലാ പഞ്ചായത്തിലെയും ഭവനരഹിതരായ ഒരു കുടുംബത്തിന് വീതം വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി ഈ ആഘോഷവേളയില്‍ തിരഞ്ഞെടുത്തതില്‍ ജില്ലാപഞ്ചായത്തിനെ അദ്ദേഹം അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഉഷാകുമാരി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മാണത്തിനുള്ള തുകയുടെ ആദ്യഗഡുവായ 40000 രൂപയുടെ ചെക്ക് രാജകുമാരി സ്വദേശി ചിക്കയ്യക്ക് എം എല്‍ എ കൈമാറി.

പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രാജി ചന്ദ്രന്‍, ആനന്ദറാണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഭവ്യ എം, ശ ആന്റണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോസഫ് കുരുവിള, കെ ജി സത്യന്‍, സോളി ജീസസ്, സി രാജേന്ദ്രന്‍, ഷൈനി സജി, സി വി സുനിത, ഇന്ദു സുധാകരന്‍, ഷൈനി റെജി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗീസ്, പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ വി കുര്യാക്കോസ്, പി എ യു പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജെ തങ്കച്ചന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Suvarnabhavanam project, which will provide houses to 52 families, has been started
Published on: 22 January 2023, 06:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now