Updated on: 4 December, 2020 11:18 PM IST

രാജ്യവ്യാപകമായി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ സ്വച്ഛ് പാനി അഭിയാന്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും.2024-ഓടെ എല്ലാവര്‍ക്കും ശുദ്ധജലം പൈപ്പ്‌ലൈന്‍ വഴിയെത്തിക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വച്ഛ് പാനി അഭിയാന്‍ പദ്ധതിക്ക് രൂപം നൽകിയത്.

ഡല്‍ഹിയിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്വച്ഛ് പാനി അഭിയാന്‍ പദ്ധതി ആദ്യം തുടങ്ങുക. ഇതിന്റെ ഭാഗമായി 11 കേന്ദ്രങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ചു പരിശോധന നടത്തിയിട്ടുണ്ട്. ഡല്‍ഹിക്ക് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കുടിവെള്ള സാംപിളുകള്‍ ശേഖരിക്കുമെന്നും നവംബറിനു മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ബ്യൂറോ ഓഫ് സ്റ്റാന്‍ഡേര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English Summary: Swachh Pani Abhiyan by Central Government
Published on: 04 October 2019, 03:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now