കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തതിർത്തിയിലെ കുടുംബങ്ങളിൽ കിഴങ്ങുവർഗ്ഗ വിളകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മധുരകിഴങ്ങുവർഗ്ഗ വള്ളികൾ വിതരണം ചെയ്തു.
കഞ്ഞിക്കുഴി പതിനാറാം വാർഡിലെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കുപഞ്ചായത്തംഗം പി.എസ്.ശ്രീലത,
പഞ്ചായത്തംഗം സി.കെ. ശോഭനൻ .മുൻ ബ്ലോക്കുപഞ്ചായത്തംഗം റ്റി രാജീവ്, കെ.ഷാജി, അംബിക മോഹൻ ,ഷോജ എന്നിവർ സംസാരിച്ചു. ലജിതാ തിലകൻ സ്വാഗതം പറഞ്ഞു.
മൂന്നരമാസം കൊണ്ട് വിളവെടുക്കാൻ കഴിയും.ചൊരിമണലിൽ ഉൽപ്പാദനവർദ്ധനവു ഏറെ ഉണ്ടാകുന്നതുകൊണ്ടു തന്നെ മുൻകാലങ്ങളിൽ വീട്ടുവളപ്പിൽ നന്നായി ഉണ്ടായിരുന്നു.
കൃഷി വകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ കഞ്ഞിക്കുഴി സന്ദർശിച്ചപ്പോൾ നിർദ്ദേശിച്ച പദ്ധതി പഞ്ചായത്ത് പണം മുടക്കി ഏറ്റെടുക്കുകയായിരുന്നു. ചാണകവും കോഴി വളവുമാണ് അടിവളമായി ഇടുന്നത്.പണ്ട് കഞ്ഞിക്കുഴിയിൽ സുലഭമായിരുന്ന വിളയായിരുന്നു. ചൊരിമണലിൽ നന്നായി ഉൽപ്പാദനം ഉണ്ടാകും
ഒരു വീട്ടിൽ കുറഞ്ഞത് 10 വള്ളിയെങ്കിലും എത്തുന്ന വിധമാണ് വിതരണം ചെയ്യുന്നത്. കഞ്ഞിക്കുഴിയിലെ 18 വാർഡുകളിലും വിതരണം നടന്നു വരികയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങാന്‍ പ്രായോഗിക പരിശീലനം