Updated on: 4 December, 2020 11:18 PM IST

കേരളത്തിൽ ഇപ്പോൾ പ്രചാരമാർജിച്ചു വരുന്ന ഒന്നാണ് കരനെൽ കൃഷി .കരനെൽ കൃഷിചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം .കര നെൽകൃഷി 'ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലം കാലേകൂട്ടി ഉഴുത് മറിച്ചോ കിളച്ചോ പരുവപ്പെടുത്തണം കളപറിച്ച് നിരപ്പാക്കി അ എടുക്കണം അതിന് ശേഷം ജൈവവളങ്ങൾ കൊണ്ട് വള പുഷ്ടി ഉള്ളതാക്കണം കമ്പോസ്റ്റ് പഴകിയ ചാണകം തുടങ്ങിയ ചിലവ് കുറഞ്ഞ രീതിയിൽ കിട്ടാവുന്ന വളങ്ങൾ പരമാവധി ചേർത്ത് കൊടുക്കണം എക്കറിന് 200 കി.ഗാം വരെ കുമ്മായം ചേർക്കുന്നത് മണ്ണിലെ അമ്ലത കുറയ്ക്കാൻ ഉപകരിക്കും .

കട്ടമോടൻ കൊച്ചു വിത്ത് ,വെളുത്ത വട്ടൻ ,ചു വന്ന തൊണ്ണൂറാൻ വെള്ള തൊണ്ണൂറാൻ എന്നീ പരമ്പരാഗത ഇനങ്ങൾക്ക് പുറമേ ഐശ്വര്യ, സ്വർണ്ണ പ്രഭ ഹർഷ സംയുക്ത ,ഓ ണം ചിങ്ങം , കാർത്തിക തുടങ്ങിയ അത്യുൽപാദന ക്ഷമതയുള്ള വിത്തുകളും മോടൻ കൃഷിക്ക് അനുയോജ്യമാണ് പുതുമഴ പെയ്യ്ത ഉടൻ വിത്ത് വിതയ്ക്കാം  വിത്ത് വാരി വിതക്കുന്നത് ഇതിന് അത്ര അനുയോജ്യമല്ല വിത്ത് നിർദ്ദിഷ്ട അകലം നൽകി നുരി വയ്ക്കുന്നതാണ് നല്ലത് കളപ്പറിക്കുന്നതിന് ഇത് സഹായിക്കും പത്ത് സെന്റ് സ്ഥലത്ത് രണ്ടര കി.ഗ്രാം വിത്ത് എന്ന തോതിൽ വിത്ത് ആവശ്യമായി വരും ജീവാണു വളം വിത്തുമായി യോജിപ്പിച്ച് വിതക്കുന്നത് ചെടിയുടെ തുടർന്നു ള്ള ആരോഗ്യകരമായ വളർച്ചക്ക് ഉപകരിക്കും.ഇതിന്റെ പ്രധാന ശല്യം കളകളായിരിക്കും രാസവള്ള പ്രയോഗത്തിന്റെ ഉപയോഗം ഇതിൽ വളരെ കുറവ് മതിയാവുകയുള്ളൂ  കീടബാധക്ക് ജൈവ കീടനാശിനി മിശ്രിതം തളിച്ചാൽ മതിയാവും .

English Summary: Take back agriculture
Published on: 01 June 2019, 04:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now