Updated on: 17 April, 2022 9:24 AM IST
ലോകപൈതൃക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

എറണാകുളം ജില്ലാ ഭരണകൂടത്തിന്‍റേയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റേയും,കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML),പി ലേൺ പ്രൈവറ്റ് ലിമിറ്റഡ്ന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ലോകപൈതൃക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 23 ന് ശനിയാഴ്ച ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് വേദിയില്‍ മത്സരം നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/04/2022)

മുതിർന്നവർക്കും/ വിദ്യാർത്ഥികൾക്കും രണ്ട് വിഭാഗമായി രണ്ട് പേരടങ്ങുന്ന ടീമുകളായി മത്സരത്തിൽ പങ്കെടുക്കാം. എറണാകുളത്തിന്റെയും കേരളത്തിന്റെയും ചരിത്രം, സംസ്കാരം, ടൂറിസം, പൈതൃകം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.

Quiz competition is organized by Ernakulam District Administration, District Tourism Promotion Council, Kochi Smart Mission Limited (CSML) and P Lane Pvt Ltd as part of the World Heritage Tourism Day celebrations.

ബന്ധപ്പെട്ട വാർത്തകൾ: എൻറെ കേരളം പ്രദര്‍ശന വിപണനമേള: കുടുംബശ്രീ ബ്ലോക്ക് തല പാചകമത്സരം ഏപ്രിൽ 13ന് നടന്നു

മത്സരത്തിന്റെ ആദ്യ ഘട്ടം ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിലൂടെ ഏപ്രിൽ 20ന് രാത്രി എട്ടിന് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർ ഏപ്രിൽ 23 ന് പകൽ 1.30 ന് എറണാകുളം ഡിഎച്ച് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിലേക്കു യോഗ്യത നേടും.

ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയ ക്യൂ ഫാക്റ്ററി നോളജ് സർവീസസ് ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.കേരളത്തിന്റെ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തും.

വിജയികൾക്ക് അവാര്‍ഡിന് പുറമെ ഡിറ്റിപിസിയുടെ വിവിധ ഡെസ്റ്റിനേഷനുകളിലെ സാഹസിക വിനോദസഞ്ചാര സേവനങ്ങളില്‍ കുടുംബത്തോടൊപ്പം സൗജന്യ പ്രവേശനത്തിനും അവസരമുണ്ടായിരിക്കുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി മത്സരത്തിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാത്ത മത്സരാർത്ഥികളെ പരിഗണിക്കുന്നതല്ല.

https://docs.google.com/forms/d/1gxVkRmk0a1jVkA4p9VFD6ZQqM98UvgQdCuBkmGb8U_0/edit

ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ് ഡിസ്ട്രിബ്യൂഷൻറെ സബ് ഡീലര്‍ഷിപ്പ്: വെറും 1,500 രൂപ കൊണ്ട് വരുമാനം നേടാം

English Summary: Take part in the quiz competition and the winners will go on a journey in the field of adventure tourism
Published on: 17 April 2022, 09:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now