Updated on: 4 December, 2020 11:20 PM IST
Courtesy-dtnext.in

തമിഴ്‌നാട് സര്‍ക്കാര്‍ കുളം നിര്‍മ്മിക്കാന്‍ സഹായം നല്‍ക്കുന്നു. താരതമ്യേന മഴ കുറവായ ശിവഗംഗ ജില്ലയിലെ അനേകം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. പ്രദേശത്തെ ഭൂഗര്‍ഭ ജലം വര്‍ദ്ധിപ്പിക്കാനും ലഭ്യമായ മഴവെളളം തടഞ്ഞുനിര്‍ത്തി ജലസേചനത്തിന് ഉപയോഗപ്പെടുത്താനും ഇത് സഹായിച്ചു. 100 ശതമാനം സബ്‌സിഡിയിലാണ് കുളങ്ങള്‍ കുഴിക്കുന്നത്. 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് വകുപ്പും ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പും മൃഗസംരക്ഷണ വകുപ്പും ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതൊരു ത്രിതല നേട്ടമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കൃഷിക്കുളള ജലം ലഭിക്കുന്നതിന് പുറമെ , മീന്‍ വളര്‍ത്താനും കുളക്കരയില്‍ നല്ല പുല്ലുവളര്‍ത്താനും ഉപകരിക്കുന്നു. ശിവഗംഗയില്‍ ഇതിനകം 1680 കുളങ്ങള്‍ നിര്‍മ്മിച്ചതായി അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Farmers' mass contact programme

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷകരുടെ മാസ് കോണ്‍ടാക്ട് പ്രോഗ്രാം ഡിന്‍ഡിഗലില്‍ വന്‍വിജയമായി. ഹോര്‍ട്ടികള്‍ച്ചര്‍-അഗ്രികള്‍ച്ചര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് തലത്തിലാണ് മാസ് കോണ്‍ടാക്ട് സംഘടിപ്പിക്കുന്നത്. കര്‍ഷകരും ഉദ്യോഗസ്ഥരും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തി മികച്ച വിളവ് ഉണ്ടാക്കുകയാണ് മാസ് കോണ്‍ടാക്ട് കൊണ്ട് ഉദ്ദേളശിക്കുന്നത്. നടീല്‍ മുതല്‍ വിളവ് വരെ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കൊപ്പം ഉണ്ടാവും എന്ന് ഉറപ്പാക്കുന്നു ഈ പദ്ധതി. ഓരോ ഉദ്യോഗസ്ഥര്‍ക്കും ട്രാവല്‍ പ്ലാന്‍ നല്‍കി പഞ്ചായത്ത്,ബ്ലോക്ക്, സോണല്‍ ലെവല്‍ യോഗങ്ങളുടെ വിവരങ്ങള്‍ uzhavan ആപ്പില്‍ നല്‍കുന്നു. കര്‍ഷകര്‍ക്ക് ഇത് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 10 മികച്ച കര്‍ഷകരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരും ക്യാമ്പുകളില്‍ പങ്കെടുത്ത് കര്‍ഷകരുടെ സംശയങ്ങള്‍ ദൂരീകരിക്കും.

Courtesy-en.wikipedia.org

Crop Insurance for a good future

വിരുദുനഗറില്‍ വിള ഇന്‍ഷുറന്‍സ് കാമ്പയിന്‍ ശക്തമാക്കി. Revamped PM's Crop Insurance scheme ന് കീഴില്‍ ഉള്ളി.മുളക്,മല്ലി,വാഴ എന്നിവയുടെ ഇന്‍ഷുറന്‍സാണ് ആരംഭിച്ചത്. Crop loan എടുക്കുന്ന എല്ലാ കര്‍ഷകരും വിള ഇന്‍ഷുറന്‍സും എടുക്കണം. ലോണ്‍ എടുക്കാത്തവര്‍ക്ക് ഏജന്റ് വഴിയോ common service centre വഴിയോ bank/cooperative societies വഴിയോ രജിസ്റ്റര്‍ ചെയ്യാം. Horticulture crop-ന് പ്രീമിയത്തിന്റെ 5% ആണ് കര്‍ഷകന്‍ അടയ്‌ക്കേണ്ടത്. വാഴകൃഷിക്ക് ഇത് ഏക്കറിന് 3115 രൂപയും ഉള്ളിക്ക് 1552 രൂപയും മുളകിന് 1222 രൂപയും മല്ലിക്ക് 585 രൂപയുമാണ്. മല്ലിയുടെ പ്രീമിയം അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 15-ം വാഴക്കും മുളകിനും ഡിസംബര്‍ 31-ം ഉള്ളിക്ക് ജാനുവരി 18-ം ആണ്. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ Agriculture Insurance company India Ltd ആണ് പദ്ധതി നടപ്പിലാക്കുന്നത്. Natural disaster വഴിയോ pest attack വഴിയോ വിള നഷ്ടം വന്നാല്‍ ഇന്‍ഷുറന്‍സ് എടുത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കിട്ടും. ഇന്‍ഷുറന്‍സ് പ്രൊപ്പോസലിനൊപ്പം വിത്തിറക്കി എന്ന് Village Administrative Officer നല്‍കുന്ന റിപ്പോര്‍ട്ടും ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ ഫോട്ടോകോപ്പിയും ആധാറിന്റെ കോപ്പിയും സമര്‍പ്പിക്കണം. പണം അടയ്ക്കുമ്പോള്‍ എവിടെയാണോ അടച്ചത് അവിടെനിന്നും ഒരു രസീത് ലഭിക്കും. ഇത് കര്‍ഷകര്‍ സൂക്ഷിക്കേണ്ടതാണ്.

Tamil Nadu schemes for farm ponds, contact program and insurance

The Government of Tamil Nadu is providing 100 % subsidy for  construction of  farm ponds. The scheme began 3 years back was well received by the farmers of the drought prone Sivaganga district. The ponds  helped to increase the groundwater in the area and to divert the available rainwater for irrigation. The government provides between Rs 60,000 and Rs 1 lakh based on certain norms .The project is being implemented by the Department of Agricultural Engineering, Department of Horticulture and Department of Animal Husbandry. This gives  a three-pronged benefit  to farmers. In addition to getting water for cultivation, it also helps in raising fish and growing good cattle grass on the banks of the pond. An official of the Department of Agriculture Engineering said that 1680 ponds have already been constructed in Sivaganga.

Farmers' mass contact programme

The Farmers' Mass Contact Program implemented by the State Government has been a great success in Dindigul. Officials from the Horticulture and Agriculture Departments organize mass contact at the panchayat level. Mass Contact aims to strengthen the relationship between farmers and officials and create better yields. The scheme ensures that officials are with the farmers from planting to harvesting. The uzhavan app provides travel plan of  each officer and provides information on panchayat, block and zonal level meetings. Farmers can download it on mobile and can follow it up. The project aims  at least 10 top farmers in a panchayat. Scientists from Tamil Nadu Agricultural University will also participate in the camps to allay the doubts of the farmers and to provide good tips for a better yield and farm management.
 
Crop Insurance for a good future

Crop insurance campaign intensified in Virudhunagar. Under the Revamped PM's Crop Insurance scheme, onion, chilly, coriander and plantain insurance was started. All farmers who take crop loan should take crop insurance. Non-borrowers can register through an agent, common service center, bank  or  cooperative societies. The farmer has to pay 5% of the premium for horticulture crop. For plantain cultivation it is Rs. 3115 per acre, for onion Rs. 1552, for chilly Rs. 1222 and for coriander Rs. 585. The last date to pay the premium for coriander is December 15 and for plantains and chilly is December 31 and for onion is January 18. The scheme is being implemented by Agriculture Insurance Company India Ltd, a public sector insurance company. In case of crop loss due to natural disaster or pest attack, the insured farmers will get compensation.  Along with the insurance proposal ,the farmers should provide a  report issued by the Village Administrative Officer on sowing , a photocopy of the first page of the bank pass book and a copy of the Aadhaar . When he pays the premium, the farmer  will receive a receipt from where he pays. The farmer has to keep receipt for further  correspondence .

Smart agro technology for coffee plantations-കാപ്പിത്തോട്ടത്തിന് സ്മാര്‍ട്ട് അഗ്രോ ടെക്നോളജി

English Summary: Tamil Nadu schemes for farm ponds,contact programme and insurance
Published on: 28 November 2020, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now