Updated on: 4 July, 2023 8:56 AM IST
താനൂർ ഫിഷറീസ് സ്‌കൂൾ കെട്ടിടം മന്ത്രി സജി ചെറിയാൻ നാടിനു സമർപ്പിച്ചു

മലപ്പുറം: ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ഹൈസ്‌കൂൾ കെട്ടിടം ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

14 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ അഞ്ചു ക്ലാസ് മുറികൾ, നാല് ലബോറട്ടറികൾ, ആക്ടിവിറ്റി റൂം, റെക്കോർഡ് റൂം, ലൈബ്രറി കം റീഡിംഗ് റൂം, സിക്ക് ആൻഡ് കൗൺസിലിംഗ് റൂം, യൂട്ടിലിറ്റി റൂം, ശുചിമുറികൾ എന്നിവയും ഒരു കോർട്ട് യാർഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹോസ്റ്റൽ കെട്ടിട നവീകരണം, ഹൈസ്‌കൂളിനും ഹയർസെക്കൻഡറിക്കും പുതിയ കെട്ടിട സമുച്ചയങ്ങൾ, ചുറ്റുമതിൽ, ക്യാമ്പസിലൂടെയുള്ള പൊതുവഴികൾ ഒഴിവാക്കി പകരം വഴികൾ, സ്‌കൂൾ സമയങ്ങളിൽ കുട്ടികൾക്കും അല്ലാത്തപ്പോൾ തീരയുവതയ്ക്കും ഉപയാഗിക്കാവുന്ന തരത്തിലുള്ള സ്റ്റേഡിയം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഫിഷറീസ് സ്‌കൂളിൽ ഇതിനോടകം ഒരുക്കിയിട്ടുണ്ട്.

പരിപാടിയിൽ നഗരസഭാ കൗൺസിലർ പി ടി അക്ബർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി മായ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഭാസ്‌കരൻ, പ്രധാനധ്യപാപകൻ എൻ അബ്ദുൾ അസീസ്, സമദ് താനാളൂർ, എ പി സിദ്ധീഖ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ തുടങ്ങിയവർ സംസാരിച്ചു.

English Summary: Tanur Fisheries School building inaugurated by Minister Saji Cherian
Published on: 04 July 2023, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now